‘ഡ്യൂപ്പ് വേണ്ടെന്ന് ശാഠ്യം പിടിച്ചു’; സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ടോവീനോ തോമസിന് പരിക്ക്

നിസാര പരിക്കാണ് സംഭവിച്ചതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്ത്തകരും വ്യക്തമാക്കിയിട്ടുണ്ട്.
 | 
‘ഡ്യൂപ്പ് വേണ്ടെന്ന് ശാഠ്യം പിടിച്ചു’; സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ടോവീനോ തോമസിന് പരിക്ക്

കൊച്ചി: സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ടോവീനോ തോമസിന് പരിക്കേറ്റു. എടക്കാട് ബറ്റാലിയന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താരത്തിന് പൊള്ളലേറ്റത്. പരിക്ക് ഗുരുതരമല്ലെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടടര്‍ വ്യക്തമാക്കി. നിസാര പരിക്കാണ് സംഭവിച്ചതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും വ്യക്തമാക്കിയിട്ടുണ്ട്.

സംഘട്ടരംഗത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് ടോവിനോയ്ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍ ഡ്യൂപ്പിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം അണിയറ പ്രവര്‍ത്തകരോട് വ്യക്തമാക്കുകയായിരുന്നു. സംഘട്ടന രംഗം പൂര്‍ത്തിയാക്കിയ ശേഷമാണ് താരം വൈദ്യ സഹായത്തിനായി തയ്യാറായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തീവണ്ടിക്ക് ശേഷം സംയുക്താ മേനോനും ടോവിനോയും ഒന്നിക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍. ചിത്രത്തില്‍ പോലീസ് വേഷമാണ് താരം കൈകാര്യം ചെയ്യുന്നതെന്നാണ് സൂചന. നവാഗതനായ സ്വപ്നേഷ് കെ. നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.