‘മുത്തശ്ശിയെ തല്ലാന്‍ പറ്റാത്തതുകൊണ്ട് ചെരുപ്പെടുത്ത് ഞാന്‍ സ്വയം തലയിലടിച്ചു’; റോജയില്‍ അഭിനയിക്കാനുള്ള ചാന്‍സ് നഷ്ടമാക്കിയതിനെക്കുറിച്ച് ഐശ്വര്യ

മണിരത്നം സിനിമകളില് അവസരം ലഭിച്ചിട്ടും അഭിനയിക്കാന് കഴിയാതെ പോയതിന്റെ വിഷമത്തിലാണ് തെന്നിന്ത്യന് നടി ഐശ്വര്യ. മണിരത്നത്തിന്റെ മൂന്ന് ചിത്രങ്ങളില് അവസരം ലഭിച്ചിരുന്നുവെങ്കലും സാങ്കേതിക കാരണങ്ങള് കാരണം അഭിനയിക്കാന് കഴിഞ്ഞില്ലെന്നും താരം പറയുന്നു. അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ റോജയില് നായികയാവാന് ആദ്യം വിളിച്ചത് നടി ഐശ്വര്യയെ ആയിരുന്നു. എന്നാല് മറ്റൊരു തെലുങ്കു ചിത്രവുമായി നടിയുടെ മുത്തശ്ശിയുണ്ടാക്കിയ കരാര് മൂലം ഐശ്വര്യക്ക് അവസരം നഷ്പ്പെടുകയായിരുന്നു. റോജ ചിത്രം കോയമ്പത്തൂരില് വെച്ചായിരുന്നു കണ്ടത്. അതുകണ്ടതോടെ എന്റെ നെഞ്ചില് തീയായിരുന്നു. സിനിമ കണ്ട് ഒന്നും മിണ്ടാതെ ഞാന് ഹോട്ടല്മുറിയില് എത്തി. മുത്തശ്ശിയെ തല്ലാന് പറ്റാത്തതുകൊണ്ട് ചെരുപ്പെടുത്ത് ഞാന് സ്വയം തലയിലടിച്ചുവെന്ന് ഐശ്വര്യ പറയുന്നു. ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്.
 | 

‘മുത്തശ്ശിയെ തല്ലാന്‍ പറ്റാത്തതുകൊണ്ട് ചെരുപ്പെടുത്ത് ഞാന്‍ സ്വയം തലയിലടിച്ചു’; റോജയില്‍ അഭിനയിക്കാനുള്ള ചാന്‍സ് നഷ്ടമാക്കിയതിനെക്കുറിച്ച് ഐശ്വര്യ

മണിരത്‌നം സിനിമകളില്‍ അവസരം ലഭിച്ചിട്ടും അഭിനയിക്കാന്‍ കഴിയാതെ പോയതിന്റെ വിഷമത്തിലാണ് തെന്നിന്ത്യന്‍ നടി ഐശ്വര്യ. മണിരത്‌നത്തിന്റെ മൂന്ന് ചിത്രങ്ങളില്‍ അവസരം ലഭിച്ചിരുന്നുവെങ്കലും സാങ്കേതിക കാരണങ്ങള്‍ കാരണം അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്നും താരം പറയുന്നു. അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ റോജയില്‍ നായികയാവാന്‍ ആദ്യം വിളിച്ചത് നടി ഐശ്വര്യയെ ആയിരുന്നു. എന്നാല്‍ മറ്റൊരു തെലുങ്കു ചിത്രവുമായി നടിയുടെ മുത്തശ്ശിയുണ്ടാക്കിയ കരാര്‍ മൂലം ഐശ്വര്യക്ക് അവസരം നഷ്‌പ്പെടുകയായിരുന്നു. റോജ ചിത്രം കോയമ്പത്തൂരില്‍ വെച്ചായിരുന്നു കണ്ടത്. അതുകണ്ടതോടെ എന്റെ നെഞ്ചില്‍ തീയായിരുന്നു. സിനിമ കണ്ട് ഒന്നും മിണ്ടാതെ ഞാന്‍ ഹോട്ടല്‍മുറിയില്‍ എത്തി. മുത്തശ്ശിയെ തല്ലാന്‍ പറ്റാത്തതുകൊണ്ട് ചെരുപ്പെടുത്ത് ഞാന്‍ സ്വയം തലയിലടിച്ചുവെന്ന് ഐശ്വര്യ പറയുന്നു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ജീവിതത്തില്‍ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു റോജയിലേത്. അതില്‍ അഭിനയിച്ചിട്ടുണ്ടെങ്കില്‍ എന്റെ ജീവിതം തന്നെ മാറിയേനേ എന്നൊക്കെ മുത്തശ്ശിയോട് പറഞ്ഞിരുന്നു. ഒരു തെലുങ്ക് പടം കാരണമാണ് റോജ നഷ്ടപ്പെട്ടത്. ആ തെലുങ്ക് പടമാണെങ്കില്‍ പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അഞ്ജലി എന്ന ചിത്രത്തിലെ ‘ഇരവ് നിലവ്’ എന്ന ഗാനത്തില്‍ അഭിനയിക്കാനാണ് മണിയങ്കിള്‍ (മണിരത്നം) ആദ്യം എന്നെ വിളിച്ചത്. അപ്പോള്‍ അമ്മ സമ്മതിച്ചില്ല. ഞങ്ങളുടെ സ്വന്തം ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായികയായി എന്നെ കൊണ്ടുവരാനുള്ള ഒരുക്കത്തിലായിരുന്നു അമ്മ. അതുകൊണ്ട് മണിയങ്കിളിനോട് പറ്റില്ലെന്ന് പറഞ്ഞുവെന്ന് ഐശ്വര്യ പറയുന്നു.

പിന്നീട് മറ്റൊരു ചിത്രത്തില്‍ അവസരം ലഭിച്ചിരുന്നെങ്കിലും അതും സാധ്യമായില്ല. അതിന് ശേഷം എന്നെ അദ്ദേഹം വിളിച്ചിട്ടില്ല. വിളിക്കുകയാണെങ്കില്‍ ഞാന്‍ പെട്ടിയും ഭാണ്ഡവുമായി മണി സാറിന്റെ അടുത്തേക്ക് പോകും. വല്ല സോഫയോ ഫര്‍ണീച്ചറോ ആകാന്‍ വിളിച്ചാലും ഞാന്‍ പോകുമെന്നും നടി കൂട്ടിച്ചേര്‍ത്തു.