ഉത്തേരന്ത്യന്‍ പ്രളയം; മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള  സിനിമാസംഘം ഹിമാചലില്‍ കുടുങ്ങി

കുളു മണാലിയില് നിന്നും 82 കിലോമീറ്റര് മാറി സ്ഥിതി ചെയ്യുന്ന ഛത്രു എന്ന പ്രദേശത്താണ് സിനിമാ പ്രവര്ത്തകര് കുടുങ്ങി കിടക്കുന്നത്.
 | 
ഉത്തേരന്ത്യന്‍ പ്രളയം; മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള  സിനിമാസംഘം ഹിമാചലില്‍ കുടുങ്ങി

മണാലി: ഹിമാചലില്‍ പ്രളയക്കെടുതിയില്‍ കുടുങ്ങി 30 ഓളം മലയാളി സിനിമാ പ്രവര്‍ത്തകര്‍. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനായി ഹിമാചലിലെത്തിയതായിരുന്നു സംഘം. നടി മഞ്ജു വാര്യരും സംഘത്തോടൊപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കുളു മണാലിയില്‍ നിന്നും 82 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഛത്രു എന്ന പ്രദേശത്താണ് സിനിമാ പ്രവര്‍ത്തകര്‍ കുടുങ്ങി കിടക്കുന്നത്. ഇവിടെ നിന്ന് പ്രധാന നഗരത്തിലേക്ക് എത്തിപ്പെടാനുള്ള വഴി തടസപ്പെട്ടിരിക്കുകയാണ്.

സിനിമാ പ്രവര്‍ത്തകര്‍ കുടുങ്ങികിടക്കുന്ന കാര്യം ഹിമാചല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 11000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഛത്രു. ശക്തമായ മഴ തുടരുന്നതിനാല്‍ ഛത്രുവില്‍ നിന്ന് മറ്റിടങ്ങളിലേക്ക് ഉടന്‍ മാറുകയെന്നത് സാധ്യമല്ല. സംഘത്തിന്റെ കൈയ്യില്‍ രണ്ട് ദിവസത്തേക്ക് മാത്രം ആവശ്യമായ ഭക്ഷണസാധനങ്ങളുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സംഘത്തിലുള്ള എല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നില്ല. മഞ്ജു വാര്യര്‍ സഹോദരനെ ഇക്കാര്യങ്ങള്‍ അറിയിച്ചതായിട്ടാണ് സൂചന. സംഘത്തെ ഉടന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നാണ് കരുതുന്നത്. കൂടുതല്‍ വിവരങ്ങല്‍ ലഭ്യമായിട്ടില്ല.