നഗ്നയാക്കി ചിത്രങ്ങളെടുത്തു; ജയിലില്‍ ലൈംഗികമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി നടി ശ്രുതി പട്ടേല്‍

പോലീസ് കസ്റ്റഡിയിലിരിക്കെ ലൈംഗികമായി പീഡിപ്പിച്ചെന്ന് നടി ശ്രുതി പട്ടേല്. തട്ടിപ്പ് കേസില് അറസ്റ്റിലായ സമയത്ത് പോലീസ് കമ്മീഷണര് ഉള്പ്പെടെയുള്ളവര് നോക്കി നില്ക്കെ തന്നെ ശാരീരികമായി പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങളെടുക്കുകയും ചെയ്തതായി നടി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യങ്ങള് ചൂണ്ടിക്കാണിച്ച് നടി ദേശീയ വനിതാ കമ്മീഷന് പരാതി നല്കിയിട്ടുണ്ട്.
 | 

നഗ്നയാക്കി ചിത്രങ്ങളെടുത്തു; ജയിലില്‍ ലൈംഗികമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി നടി ശ്രുതി പട്ടേല്‍

ചെന്നൈ: പോലീസ് കസ്റ്റഡിയിലിരിക്കെ ലൈംഗികമായി പീഡിപ്പിച്ചെന്ന് നടി ശ്രുതി പട്ടേല്‍. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സമയത്ത് പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ നോക്കി നില്‍ക്കെ തന്നെ ശാരീരികമായി പീഡിപ്പിക്കുകയും നഗ്‌ന ചിത്രങ്ങളെടുക്കുകയും ചെയ്തതായി നടി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് നടി ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

മാട്രിമോണി സൈറ്റുകള്‍ വഴി ആള്‍മാറാട്ടം നടത്തി പലരില്‍ നിന്നായി ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിലാണ് നടി അറസ്റ്റിലായത്. സേലം സ്വദേശിയായ യുവാവില്‍ നിന്ന് 41 ലക്ഷം രൂപ വെട്ടിച്ച കേസില്‍ നടത്തിയ അന്വേഷണത്തിലായിരുന്നു നടിയും അമ്മയും ചേര്‍ന്ന് നടത്തിയ വന്‍ തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നടി പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തതായി വ്യക്തമായി.

പൊലീസ് കസ്റ്റഡിയില്‍വെച്ച് ലൈംഗികമായി ഉപദ്രവിക്കുന്നത് പോലീസ് കമ്മീഷണര്‍ സാക്ഷിയാണ്. 7 ദിവസത്തോളം പീഡനം തുടര്‍ന്നു. വസ്ത്രങ്ങളഴിച്ച് വനിതാ കോണ്‍സ്റ്റബിള്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തതായി നടി പറയുന്നു. പീഡന വിവരം പുറത്തുവന്നാലും ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും ബലാല്‍സംഗം ചെയ്ത് റോഡില്‍ എറിഞ്ഞ് അപകടമരണമാണെന്ന് വരുത്തി തീര്‍ക്കുമെന്നും പൊലീസുകാര്‍ ഭീഷണി മുഴക്കിയതായി ശ്രുതി വെളിപ്പെടുത്തി. അതേസമയം അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണങ്ങളെന്ന് പോലീസ് വൃത്തങ്ങള്‍ ആരോപിച്ചു.