അമല പോളിന്റെ മുന്‍ഭര്‍ത്താവ് എ. എല്‍. വിജയ് വീണ്ടും വിവാഹിതനാകുന്നു

ചെന്നൈ സ്വദേശിനിയായ ഡോ. ഐശ്വര്യയാണ് വധു. ജൂലൈ 11നാണ് ഇവരുടെ വിവാഹമെന്നാണ് തമിഴ് മാധ്യമങ്ങള് പുറത്തുവിടുന്ന വിവരങ്ങള്
 | 
അമല പോളിന്റെ മുന്‍ഭര്‍ത്താവ് എ. എല്‍. വിജയ് വീണ്ടും വിവാഹിതനാകുന്നു

കൊച്ചി: സംവിധായകന്‍ എ.എല്‍. വിജയ് പുനര്‍ വിവാഹിതനാകുന്നു. ചെന്നൈ സ്വദേശിനിയായ ഡോ. ഐശ്വര്യയാണ് വധു. ജൂലൈ 11നാണ് ഇവരുടെ വിവാഹമെന്നാണ് തമിഴ് മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍. കുടുംബാംഗങ്ങളുടെ തീരുമാനപ്രകാരമാണ് വിജയ് വീണ്ടും വിവാഹിതനാകുന്നതെന്നും വധുവിനെ കണ്ടെത്തിയത് ബന്ധുക്കളാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ സെറ്റില്‍ വെച്ചാണ് അമലയും എ.എല്‍ വിജയ്യും പ്രണയത്തിലാകുന്നത്. പിന്നീട് വിജയിയെ നായകനാക്കി എ. എല്‍. വിജയ് സംവിധാനം ചെയ്ത തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. 2014 ജൂണ്‍ 12നായിരുന്നു ഇവരുടെയും വിവാഹം.

എന്നാല്‍ ഒരു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. ഇരുവരും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ വിവാദമായിരുന്നു. അമലയുമായി പിണക്കത്തിലേക്ക് നയിച്ചതും ബന്ധുക്കളുടെ ഇടപെടലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിവാദങ്ങളെക്കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല.