ഞാനൊരു ‘വിശുദ്ധനല്ല’! ദിവ്യ ഗോപിനാഥിനോട് പരസ്യമായി മാപ്പ് ചോദിച്ച് അലന്‍സിയര്‍

മീ.ടു ആരോപണത്തിനിരയായ നടന് അലന്സിയര് ദിവ്യ ഗോപിനാഥിനോട് പരസ്യമായി മാപ്പ് ചോദിച്ചു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് അലന്സിയര് പരസ്യമായ മാപ്പ് അപേക്ഷയുമായി രംഗത്ത് വന്നത്. ഒരു സിനിമയുടെ ചിത്രീകരണ വേളയില് അലന്സിയര് വളരെ മോശമായി പെരുമാറിയെന്നായിരുന്നു ദിവ്യ ഗോപിനാഥ് ഉന്നയിച്ച ആരോപണം. വിഷയത്തില് നേരത്തെ അലന്സിയര് വ്യക്തിപരമായി മാപ്പ് അപേക്ഷിച്ചിരുന്നു. എന്നാല് പരസ്യമായി മാപ്പ് പറയണമെന്ന് ദിവ്യ ആവശ്യപ്പെടുകയായിരുന്നു.
 | 
ഞാനൊരു ‘വിശുദ്ധനല്ല’! ദിവ്യ ഗോപിനാഥിനോട് പരസ്യമായി മാപ്പ് ചോദിച്ച് അലന്‍സിയര്‍

കൊച്ചി: മീ.ടു ആരോപണത്തിനിരയായ നടന്‍ അലന്‍സിയര്‍ ദിവ്യ ഗോപിനാഥിനോട് പരസ്യമായി മാപ്പ് ചോദിച്ചു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ പരസ്യമായ മാപ്പ് അപേക്ഷയുമായി രംഗത്ത് വന്നത്. ഒരു സിനിമയുടെ ചിത്രീകരണ വേളയില്‍ അലന്‍സിയര്‍ വളരെ മോശമായി പെരുമാറിയെന്നായിരുന്നു ദിവ്യ ഗോപിനാഥ് ഉന്നയിച്ച ആരോപണം. വിഷയത്തില്‍ നേരത്തെ അലന്‍സിയര്‍ വ്യക്തിപരമായി മാപ്പ് അപേക്ഷിച്ചിരുന്നു. എന്നാല്‍ പരസ്യമായി മാപ്പ് പറയണമെന്ന് ദിവ്യ ആവശ്യപ്പെടുകയായിരുന്നു.

ഞാനൊരു വിശുദ്ധനല്ല. തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ് അംഗീകരിക്കുകയും ചെയ്തുപോയ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യുന്നു. ദിവ്യയോട് നേരത്തെ വ്യക്തിപരമായി മാപ്പ് അപേക്ഷിച്ചിരുന്നു. എന്നാല്‍ പരസ്യമായി മാപ്പ് പറയണമെന്നായിരുന്നു ദിവ്യയുടെ ആവശ്യം. ഞാന്‍ ചെയ്ത തെറ്റിന് ക്ഷമ ചോദിക്കുന്നു. ദിവ്യയോട് മാത്രമല്ല എന്റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നുവെന്നും അലന്‍സിയര്‍ പറഞ്ഞു.

അലന്‍സിയര്‍ മാപ്പ് പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ദിവ്യ പ്രതികരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഇനി ഈ കേസുമായി മുന്നോട്ട് പോകില്ലെന്നും അദ്ദേഹത്തിന്റെ മാപ്പ് അപേക്ഷ ആത്മാര്‍ത്ഥമാണെങ്കില്‍ സ്വീകരിക്കുകയും ചെയ്യുന്നതായി ദിവ്യ പറഞ്ഞു. 2018 ഒക്ടോബറിലാണ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താതെ അലന്‍സിയര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്നത്.