ആന്‍ഡ്രോയിഡ് കുഞ്ഞപ്പനായി തകര്‍ക്കാന്‍ സൗബിന്‍; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

സൗബിനെ കൂടാതെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില് പ്രധാന വേഷം കൈകാര്യം ചെയ്യും.
 | 
ആന്‍ഡ്രോയിഡ് കുഞ്ഞപ്പനായി തകര്‍ക്കാന്‍ സൗബിന്‍; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

കൊച്ചി: സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രമാകുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ടൊവീനോ തോമസാണ് ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൗബിനെ കൂടാതെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യും.

മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സാനു ജോണ്‍ വര്‍ഗീസാണ് ക്യാമറ. എഡിറ്റിംഗ് സൈജു ശ്രീധരന്‍. സംഗീതം ബിജി ബാലുമാണ്. സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രം നവംബര്‍ 8ന് തീയേറ്ററുകളിലെത്തും.

ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കാണാം.