തോന്നുമ്പോള്‍ ഇഷ്ടമുള്ള ആളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണം; കാഴ്ച്ചപ്പാടുകള്‍ വെളിപ്പെടുത്തി കങ്കണ

ബി.ജെ.പി ആശയങ്ങളോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന കങ്കണ ഈയിടെയായി നിരവധി വിവാദങ്ങളില്പ്പെട്ടിരുന്നു.
 | 
തോന്നുമ്പോള്‍ ഇഷ്ടമുള്ള ആളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണം; കാഴ്ച്ചപ്പാടുകള്‍ വെളിപ്പെടുത്തി കങ്കണ

മുംബൈ: ലൈംഗികതയുമായി ബന്ധപ്പെട്ട് തന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ വെളിപ്പെടുത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്. ന്യൂഡല്‍ഹിയില്‍ സംഘടിപിച്ച ഒരു ചാനല്‍ ചാറ്റ് ഷോയ്ക്കിടെയാണ് താരത്തിന്റെ തുറന്നുപറച്ചില്‍. തോന്നുമ്പോള്‍ ഇഷ്ടമുള്ളയാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണം. പക്ഷേ ആരെയും പീഡിപ്പിക്കുകയോ ലൈംഗികമായി ചൂഷണം ചെയ്യുകയോ അരുതെന്നും കങ്കണ വ്യക്തമാക്കി. ബി.ജെ.പി ആശയങ്ങളോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന കങ്കണ ഈയിടെയായി നിരവധി വിവാദങ്ങളില്‍പ്പെട്ടിരുന്നു. ബോളിവുഡിലെ തന്നെ മികച്ച നടിമാരിലൊരാളായ കങ്കണ രാഷ്ട്രീയത്തിലേക്ക് വരുന്നതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പിന്നാലെയാണ് പൊതുസമൂഹത്തിന്റെ സദാചാര ബോധത്തെ ആക്രമിച്ചുകൊണ്ട് കങ്കണ രംഗത്ത് വന്നത്. ആരോഗ്യപരമായ ലൈംഗിക ബന്ധങ്ങള്‍ മാതാപിതാക്കള്‍ തന്നെ പ്രോത്സാഹിപ്പിക്കണം. മക്കള്‍ക്ക് ലൈംഗിക ബന്ധമുണ്ടെന്നറിഞ്ഞാല്‍ സന്തോഷിക്കുന്നവരും ഉത്തരവാദിത്തപൂര്‍വ്വം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുന്നവരുമാകണം മാതാപിതാക്കള്‍ കങ്കണ പറഞ്ഞു. കങ്കണയുടെ വാക്കുകള്‍ ബോളിവുഡില്‍ വലിയ ചര്‍ച്ചയ്ക്ക് തന്നെയാണ് തുടക്കം കുറിച്ചിരിക്കുന്നത്.

എനിക്ക് ആദ്യമായി പ്രണയം തോന്നിയത് എന്റെ അധ്യാപകനോട് തന്നെയാണ്. 18 വയസില്‍ സുഹൃത്തിന്റെ കാമുകനുമായി ഞാന്‍ പ്രണയത്തിലായിരുന്നു. പഞ്ചാബി സുന്ദരനായ അയാളുമായുള്ള ബന്ധം പക്ഷേ അധികനാള്‍ നീണ്ടുനിന്നില്ല. നമുക്ക് തോന്നുമ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണം. അത് മനുഷ്യജീവിതത്തിലെ സുപ്രധാന കാര്യങ്ങളിലൊന്നാണ്. ഞാന്‍ ലൈംഗികമായി ആക്ടീവാണെന്ന് അറിഞ്ഞ എന്റെ മാതാപിതാക്കള്‍ ഞെട്ടിയിരുന്നുവെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.