സംഗീതത്തിൽ സജീവമാകാൻ ആയുഷ്മാൻ ഖുറാന

വിക്കി ഡോണർ എന്ന മെഗാ ഹിറ്റ് സിനിമയിലൂടെ നായകനും ഗായകനുമായി അരങ്ങേറ്റം കുറിച്ച താരമാണ് ആയുഷ്മാൻ ഖുറാന. വളരെ കുറച്ച് ഗാനങ്ങൾ മാത്രമേ അദ്ദേഹം പാടിയിട്ടുള്ളൂ എങ്കിലും മികച്ച പിന്നണി ഗായകനുള്ള ഫിലിം ഫെയർ പുരസ്കാരം ആയുഷ്മാനെ തേടി എത്തിയിരുന്നു.
 | 

സംഗീതത്തിൽ സജീവമാകാൻ ആയുഷ്മാൻ ഖുറാന
വിക്കി ഡോണർ എന്ന മെഗാ ഹിറ്റ് സിനിമയിലൂടെ നായകനും ഗായകനുമായി അരങ്ങേറ്റം കുറിച്ച താരമാണ് ആയുഷ്മാൻ ഖുറാന. വളരെ കുറച്ച് ഗാനങ്ങൾ മാത്രമേ അദ്ദേഹം പാടിയിട്ടുള്ളൂ എങ്കിലും മികച്ച പിന്നണി ഗായകനുള്ള ഫിലിം ഫെയർ പുരസ്‌കാരം ആയുഷ്മാനെ തേടി എത്തിയിരുന്നു.

സംഗീത്തിൽ കൂടുതൽ സജീവമാകുന്നതിനായി സ്വന്തം ബാൻഡ് സ്ഥാപിച്ച് മൂന്നുമാസം കൂടുമ്പോൾ ഒരു ഗാനം പുറത്തിറക്കാൻ ആലോചിക്കുകയാണ് ആയുഷ്മാനിപ്പോൾ. ഒരു ഹിന്ദി പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ആയുഷ്മാൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തന്റെ സംഗീത ബാൻഡായ ആയുഷ്മാൻ ആഫ്റ്റർ സ്‌കൂളിന്റെ ലോഞ്ചിങ് ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ സുഹൃത്തുക്കളുമായി ചേർന്ന് ആയുഷ്മാൻ ആരംഭിക്കുന്ന ബാൻഡ് പ്രധാനമായും പഞ്ചാബി പാട്ടുകളായിരിക്കും പുറത്തിറക്കുക. പഞ്ചാബി കൂടാതെ ഹിന്ദി, ഇംഗ്ലീഷ് പാട്ടുകളെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും ആയുഷ്മാൻ പറഞ്ഞു. നേരത്തെ ആയുഷ്മാൻ തന്റെ ആദ്യ സിംഗിൾ മിട്ടി ദി ഖുശ്ബു പുറത്തിറക്കിയിരുന്നു. റോചക് കോലി, ഗുർപ്രീത് സെയ്‌നി, ഗൗതം ഗോവിന്ദ് ശർമ്മ എന്നിവർ ചേർന്നെഴുതിയ ഗാനത്തിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് റോചക്ക് കോലിയാണ്. ബോളീവുഡ് താരം ഹുമ ഖുറേഷി നായികയായി എത്തിയ മിട്ടി ദി ഖുഷ്ബുവിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറങ്ങിയ ഗാനം ഇതുവരെ 58 ലക്ഷം ആളുകൾ യൂട്യൂബിലൂടെ കണ്ടുകഴിഞ്ഞു.