വിശ്വാസത്തെ ബാധിക്കുന്നു; അഭിനയം നിര്‍ത്തുകയാണെന്ന് ദംഗല്‍ നായിക സൈറ വസിം

അഞ്ച് വര്ഷം നീണ്ട അഭിനയ കരിയര് അവസാനിപ്പിക്കുകയാണെന്ന് ബോളിവുഡ് താരം സൈറ വസിം.
 | 
വിശ്വാസത്തെ ബാധിക്കുന്നു; അഭിനയം നിര്‍ത്തുകയാണെന്ന് ദംഗല്‍ നായിക സൈറ വസിം

മുംബൈ: അഞ്ച് വര്‍ഷം നീണ്ട അഭിനയ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് ബോളിവുഡ് താരം സൈറ വസിം. അഭിനേതാവെന്ന നിലയിലുള്ള തന്റെ വ്യക്തിത്വം ഒട്ടും സന്തോഷം നല്‍കുന്നില്ലെന്നും വിശ്വാസത്തില്‍ നിന്ന് അകലുകയാണെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ താരം വ്യക്തമാക്കി. ബോളിവുഡില്‍ കാലുകുത്തിയതിനു ശേഷം തന്റെ ജീവിതം മാറി. ഒട്ടേറെ ആരാധകര്‍ തനിക്കുണ്ടായി. യുവാക്കള്‍ക്ക് ഒരു റോള്‍ മോഡല്‍ എന്ന വിധത്തിലൊക്കെ തന്ന എടുത്തു കാണിക്കാന്‍ തുടങ്ങി. എന്നാല്‍ അതൊന്നുമായിരുന്നില്ല താന്‍ ആയിത്തീരാന്‍ ആഗ്രഹിച്ചിരുന്നത്.

ഇന്ന് അഭിനയ രംഗത്ത് അഞ്ചു വര്‍ഷം തികയ്ക്കുമ്പോള്‍ എന്റെ ഈ പുതിയ സ്വത്വത്തില്‍ അത്ര സന്തുഷ്ടയല്ലെന്ന് പറയേണ്ടി വരുന്നു. എനിക്ക് നന്നായി ഇണങ്ങുമെന്ന കരുതിയിരുന്ന ജീവിതശൈലി ഒട്ടും യോജിച്ചതല്ലെന്ന് ഇപ്പോള്‍ തിരിച്ചറിയുകയാണ്. ഇത് എന്റെ സ്ഥലമല്ല. ഒട്ടേറെ പിന്തുണ ഇവിടെനിന്ന് എനിക്ക് ലഭിച്ചെങ്കിലും എന്റെ വിശ്വാസത്തില്‍ നിന്ന് ഞാന്‍ അകലുകയായിരുന്നു. ഈമാന്‍ നഷ്ടമാകുന്ന പരിസരങ്ങളിലാണ് ജോലി തുടര്‍ന്നത്. ജീവിതത്തിലെ എല്ലാ ‘ബറാഖയും’ എനിക്ക് നഷ്ടമായി.

നഷ്ടമായ ഈമാന്‍ തിരിച്ചു പിടിക്കുമെന്ന് എന്റെ ആത്മാവിനെ ബോധ്യപ്പെടുത്താനുള്ള നിരന്തര ശ്രമത്തിലായിരുന്നു ഇതുവരെയെന്നും സൈറ കുറിക്കുന്നു. ഖുറാന്‍ വചനങ്ങള്‍ ഉദ്ധരിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

View this post on Instagram

 

A post shared by Zaira Wasim (@zairawasim_) on