ബോക്‌സ് ഓഫീസില്‍ 1000 കോടി തികച്ച് ബാഹുബലി; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ

ആദ്യമായി 1000 കോടി ക്ലബില് ഇടം നേടിയ ഇന്ത്യന് സിനിമയെന്ന ബഹുമതി ബാഹുബലി 2ന്. ലോകമൊട്ടാകെയുള്ള റിലീസ് കേന്ദ്രങ്ങളില് നിന്നുള്ള കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളിലാണ് ബാഹുബലി ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. 6500 സ്ക്രീനുകളിലാണ് വിവിധ ഭാഷകളിലായി ഈ ചിത്രം റിലീസ് ചെയ്യപ്പെട്ടത്.
 | 

ബോക്‌സ് ഓഫീസില്‍ 1000 കോടി തികച്ച് ബാഹുബലി; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ

ആദ്യമായി 1000 കോടി ക്ലബില്‍ ഇടം നേടിയ ഇന്ത്യന്‍ സിനിമയെന്ന ബഹുമതി ബാഹുബലി 2ന്. ലോകമൊട്ടാകെയുള്ള റിലീസ് കേന്ദ്രങ്ങളില്‍ നിന്നുള്ള കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളിലാണ് ബാഹുബലി ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. 6500 സ്‌ക്രീനുകളിലാണ് വിവിധ ഭാഷകളിലായി ഈ ചിത്രം റിലീസ് ചെയ്യപ്പെട്ടത്.

ബോളിവുഡിനെ വെല്ലുവിളിച്ച് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ആറ് ദിവസത്തില്‍ നേടിയത് 375 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്നു മാത്രം ആറു ദിവസത്തില്‍ 624 കോടി രൂപ ചിത്രം കളക്ട് ചെയ്തു. ആദ്യമായാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മാത്രം ഒരു ചിത്രം 600 കോടി കടക്കുന്നത്. 500 കോടിക്കു മുകളില്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്ന് കളക്ട് ചെയ്ത ചിത്രങ്ങള്‍ ബാഹുബലി ആദ്യ ഭാഗവും ആമിര്‍ ഖാന്‍ ചിത്രമായ ദംഗലും മാത്രമാണ്.

ദംഗല്‍ ആകെ നേടിയത് 718 കോടി രൂപയാണ്. ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും ആകെ കളക്ഷനായി ആമിര്‍ ഖാന്റെ പികെ നേടിയത് 743 കോടി രൂപയാണ്. 250 കോടി രൂപ നിര്‍മാണച്ചെലവുള്ള ബാഹുബലി 2 കണ്‍ക്ലൂഷന്‍ ഇന്ത്യയില്‍ നിന്ന് 800 കോടി രൂപയും വിദേശത്ത് നിനിന്ന് 200 കോടിയുമുള്‍പ്പെടെയാണ് 1000 കോടി ഗ്രോസ് കളക്ഷന്‍ ചിത്രം നേടിയത്.