ഫ്രഞ്ച് ഇറാനിയൻ ചിത്രങ്ങളിൽ അഭിനയിക്കാൻ മോഹമുണ്ടെന്ന് ദീപിക

ഫ്രഞ്ച് ഇറാനിയൻ സിനിമകളിൽ അഭിനയിക്കാൻ തനിക്ക് മോഹമുണ്ടെന്ന് പ്രമുഖ ബോളിവുഡ് താരം ദീപിക പദുക്കോൺ. ഫ്രഞ്ച് സിനിമകൾ ഇന്ത്യൻ സിനിമകൾ പോലെ മനോഹരമാണെന്നും ദീപിക പറഞ്ഞു. പ്രൈസ്ലസ്സാണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഫ്രഞ്ച് ചിത്രം. ഇറാനിയൻ സിനിമകളും താൻ കാണാറുണ്ട്.
 | 
ഫ്രഞ്ച് ഇറാനിയൻ ചിത്രങ്ങളിൽ അഭിനയിക്കാൻ മോഹമുണ്ടെന്ന് ദീപിക

മുംബൈ: ഫ്രഞ്ച് ഇറാനിയൻ സിനിമകളിൽ അഭിനയിക്കാൻ തനിക്ക് മോഹമുണ്ടെന്ന് പ്രമുഖ ബോളിവുഡ് താരം ദീപിക പദുക്കോൺ. ഫ്രഞ്ച് സിനിമകൾ ഇന്ത്യൻ സിനിമകൾ പോലെ മനോഹരമാണെന്നും ദീപിക പറഞ്ഞു. പ്രൈസ്‌ലസ്സാണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഫ്രഞ്ച് ചിത്രം. ഇറാനിയൻ സിനിമകളും താൻ കാണാറുണ്ട്. ചില സംവിധായകരുടെ ചിത്രങ്ങൾ ചെയാൻ ആഗ്രഹം തോന്നാറുണ്ടെന്നും ദീപിക വ്യക്തമാക്കി.

ഷാരൂഖ് ഖാൻ നായകനാകുന്ന ഹാപ്പി ന്യൂ ഇയറാണ് ദീപിക പദുക്കോണിന്റെ പുറത്തിറങ്ങാനുളള ചിത്രം. ഫറാ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രം 24-ന് പ്രദർശനത്തിനെത്തും.