കങ്കണ റണാവത്തിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ കോപ്പിയടി! ആരോപണവുമായി ഹംഗേറിയന്‍ ഡിസൈനര്‍

പോസ്റ്റര് കോപ്പിയടിയാണെന്ന ആരോപണവുമായി ഹംഗേറിയന് കലാകാരി രംഗത്ത്.
 | 
കങ്കണ റണാവത്തിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ കോപ്പിയടി! ആരോപണവുമായി ഹംഗേറിയന്‍ ഡിസൈനര്‍

കങ്കണ റണാവത്ത് നായികയാകുന്ന പുതിയ ബോളിവുഡ് ചിത്രമായ ‘ജഡ്ജ്‌മെന്റല്‍ ഹേ ക്യാ’ പുതിയ വിവാദത്തില്‍. ചിത്രത്തിന്റെ പോസ്റ്റര്‍ കോപ്പിയടിയാണെന്ന ആരോപണവുമായി ഹംഗേറിയന്‍ കലാകാരി രംഗത്ത്. ഡിസൈനറും ഫോട്ടോഗ്രാഫറുമായ ഫ്‌ളോറ ബോഴ്‌സിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്റെ അനുവാദമില്ലാതെ തന്റെ ഡിസൈന്‍ പോസ്റ്ററില്‍ കോപ്പിയടിച്ചിരിക്കുകയാണെന്നാണ് ഫ്‌ളോറ ഉന്നയിക്കുന്ന ആരോപണം.

ഫെയിസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക ഉടമയായ പ്രശസ്തയായ ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റാണ് ഫ്‌ളോറ. ചിത്രത്തിന്റെ പോസ്റ്ററും തന്റെ ഡിസൈനും ചേര്‍ത്ത് വെച്ചുകൊണ്ടുള്ള പോസ്റ്റിലാണ് ഇവര്‍ ആരോപണം ഉന്നയിക്കുന്നത്. ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റുകളുടെ വര്‍ക്കുകള്‍ വലിയ കമ്പനികള്‍ കോപ്പിയടിക്കുന്നത് നാണക്കേടാണെന്ന് പോസ്റ്റില്‍ പറയുന്നു.

കങ്കണയുടെ മുഖം ഒരു പൂച്ചയെ ഉപയോഗിച്ച് മറച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫ്‌ളോറയുടെ ഡിസൈനു ഇതേ വിധത്തിലുള്ളതാണ്. പ്രഖ്യാപിച്ചത് മുതല്‍ വിവാദങ്ങളില്‍ മുങ്ങിയ ചിത്രത്തിനെതിരെ ഇപ്പോള്‍ ഒരു വിദേശ കലാകാരിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ കങ്കണ അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ കങ്കണയെ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Any similarities? It’s a famous bollywood movie poster called “Judgementall Hai Kya”. They didn’t ask for any…

Posted by Flóra Borsi on Monday, July 29, 2019