നഗ്നതാ പ്രദർശനത്തിൽ ഇന്ത്യൻ സിനിമ മുൻപന്തിയിൽ: യു.എൻ

ഇന്ത്യൻ സിനിമ സ്ത്രീകളെ ആകർഷവതികളാക്കി പ്രദർശിപ്പിക്കുന്ന കാര്യത്തിൽ മുൻപന്തിയിലാണെന്ന് ആഗോളതലത്തിൽ നടത്തിയ പഠനത്തിൽ പറയുന്നു. ഇന്ത്യൻ സിനിമയിൽ 35 ശതമാനത്തോളം സ്ത്രീ കഥാപാത്രങ്ങളും അവരുടെ നഗ്നത പ്രദർശിപ്പിക്കുന്നു. യു.എനിന്റെയും ദ റോക്ക്ഫെല്ലർ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ ഗീന ഡേവിസ് എന്ന സ്ഥാപനമാണ് സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ പ്രസക്തിയെക്കുറിച്ച് പഠനം നടത്തിയത്.
 | 
നഗ്നതാ പ്രദർശനത്തിൽ ഇന്ത്യൻ സിനിമ മുൻപന്തിയിൽ: യു.എൻ

ഇന്ത്യൻ സിനിമ സ്ത്രീകളെ ആകർഷവതികളാക്കി പ്രദർശിപ്പിക്കുന്ന കാര്യത്തിൽ മുൻപന്തിയിലാണെന്ന് ആഗോളതലത്തിൽ നടത്തിയ പഠനത്തിൽ പറയുന്നു. ഇന്ത്യൻ സിനിമയിൽ 35 ശതമാനത്തോളം സ്ത്രീ കഥാപാത്രങ്ങളും അവരുടെ നഗ്നത പ്രദർശിപ്പിക്കുന്നു. യു.എനിന്റെയും ദ റോക്ക്‌ഫെല്ലർ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ ഗീന ഡേവിസ് എന്ന സ്ഥാപനമാണ് സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ പ്രസക്തിയെക്കുറിച്ച് പഠനം നടത്തിയത്. ലോകമെമ്പാടുമുളള പ്രശസ്ത സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പഠനം.

ഇന്ത്യൻ സിനിമയിൽ പ്രധാനമായും സ്ത്രീകളുടെ ലൈംഗീകതക്കാണ് മുൻതുക്കം കൊടുക്കുന്നതെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. ലോകജനതയുടെ പകുതിയോളം സ്ത്രീകളാണെങ്കിലും, സിനിമയിൽ ശക്തമായ ആശയങ്ങൾ ഉൾക്കൊളളുന്ന സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾ മൂന്നിൽ ഒരു ശതമാനമേ ഉണ്ടാകുന്നുള്ളൂ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കാര്യത്തിൽ ഇന്ത്യൻ സിനിമ വളരെ പിന്നിലാണ്.

സിനിമകളിൽ പുരുഷന്മാരുടേതിനേക്കാൾ സ്ത്രീകളുടെ ലൈംഗീകത അമിതമായി പ്രദർശിപ്പിക്കപ്പെടുന്നുണ്ട്. ജർമ്മൻ ഓസ്‌ട്രേലിയൻ സിനിമകളാണ് ഇക്കാര്യത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഇന്ത്യയുടെ സ്ഥാനം തൊട്ട് താഴെ മൂന്നാമതായാണ്. സിനിമ നിർമ്മിക്കാനും എഴുതാനും സംവിധാനം ചെയ്യാനുമായി മുന്നോട്ടുവരുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.