മംഗൾയാനോ..അതെന്താണെന്ന് കരീന കപൂർ

മംഗൾയാൻ വിജയത്തിൽ രാജ്യം അഭിനന്ദനങ്ങളേറ്റ് വാങ്ങുമ്പോൾ ബോളിവുഡ് നടി കരീന കപൂറിന്റെ മറുപടി ശാസ്ത്ര ലോകത്തെ ഞെട്ടിക്കുന്നു. മംഗൾയാനെ കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് കരീന നൽകിയ മറുപടിയാണ് സോഷ്യൽമീഡിയയിൽ ചർച്ചകൾക്ക് വഴിയൊരുക്കിയത്. മംഗൾയാനോ അതെന്താ? എന്നാണ് ചോദ്യത്തിന് മറുപടിയായി കരീന പറഞ്ഞത്. മുംബൈയിൽ കഴിഞ്ഞ ദിവസം നടന്ന പ്രമുഖ കമ്പനിയുടെ ചടങ്ങിനിടെയാണ് സംഭവം.
 | 

കരീനയ്ക്ക് ചോദ്യം മനസിലാകത്തത് കൊണ്ടാണ് അങ്ങനെ മറുപടി പറഞ്ഞതെന്ന് കരുതിയ മാധ്യമപ്രവർത്തകൻ ചോദ്യം ഇംഗ്ലീഷിൽ ആവർത്തിച്ചപ്പോൾ താരം പുരികം ചുളിച്ച് അന്ധാളിച്ച് നിൽക്കുകയായിരുന്നുവെന്ന് ബോളിവുഡ് വൃത്തങ്ങൾ പറയുന്നു. തുടർന്ന് അവതാരക അടുത്തെത്തി സംഗതി പറഞ്ഞ് കൊടുത്തപ്പോഴാണ് താരത്തിന് മംഗളയാൻ എന്താണെന്ന് മനസിലായത്. അടുത്ത നിമിഷം മംഗൾയാന്റെ വിജയം ചരിത്രനിമിഷമാണെന്നും തനിക്കും ഒരിക്കൽ ബഹിരാകാശത്ത് പോകണമെന്ന് ആഗ്രഹമുണ്ടെന്നും പറഞ്ഞ് താരം സ്റ്റേജ് വിട്ടു.