ഹവായിസാദയിലെ രണ്ടാം ഗാനം

ആയുഷ്മാൻ ഖുറാന നായകനായി എത്തുന്ന ചിത്രം ഹവായിസാദയിലെ രണ്ടാം ഗാനം പുറത്തിറങ്ങി. ആയുഷ്മാൻ ഖുറാനയും നായിക പല്ലവി ശാർദയും തമ്മിലുള്ള പ്രണയമാണ് മാർസ മൈ ലോർഡ് എന്ന ഗാനത്തിന്റെ ഇതിവൃത്തം. മോഹിത് ചൗഹാനും നീതി മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഭു പുരിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് മങ്കേഷ് ഡാങ്കെയാണ്.
 | 

ലോകത്ത് ആദ്യമായി ആളില്ല വിമാനം പറത്തിയ ഇന്ത്യക്കാരൻ ശിവാകർ ബാപ്പുജി താൽപ്പഡെയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് ഹവായിസാദ. അമേരിക്കക്കാരായ റൈറ്റ് സഹോദരൻമാർ വിമാനം പറത്തുന്നതിന് എട്ട് വർഷം മുമ്പ് വിമാനം പറത്തിയ ശിവാകർ ബാപ്പുജി താൽപ്പഡെയായി എത്തുന്നത് ആയുഷ്മാൻ ഖുറാനയാണ്. 1895 ൽ ശിവാകർ നിർമ്മിച്ച മാരുത്ശക്തി എന്ന വിമാനം 1500 അടി മുകളിൽ പറന്നതിനു ശേഷമാണ് താഴെ പതിച്ചത്.

വിഭു പുരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ വിഭു പുരിയും സൗരഭ് ആർ ബാവേയും ചേർന്നാണ് എഴുതിയിരിക്കുന്നത്. ആയുഷ്മാൻ ഖുറാന സംഗീതസംവിധായകനായും അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ ആയുഷ്മാനെ കൂടാതെ പല്ലവി ശാർദ, മിഥുൻ ചക്രബർത്തി തുടങ്ങിയവർ അഭിനയിക്കുന്നു. ആയുഷ്മാൻ, റോചക്ക് കോലി, വിശാൽ ഭരദ്വാജ് തുടങ്ങിയവരാണ് ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. റിലയൻസ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ വിശാൽ ഗുർനാനി, രാജേഷ് ബാംഗ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജനുവരിയിൽ തീയേറ്ററിലെത്തും.