സൂപ്പർ നാനിയിലെ ആദ്യഗാനം

ഷർമ്മൻ ജോഷി പ്രധാന വേഷത്തെ അവതരിപ്പിക്കുന്ന ചിത്രം സൂപ്പർ നാനിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ശ്രേയ ഘോഷാലും ദർശൻ റാഥോഡും ചേർന്ന് പാടിയിരിക്കുന്ന മാഹിറൂ എന്ന തുടങ്ങുന്ന പ്രണയഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. സഞ്ജീവ് ചതുർവേദിയുടെ വരികൾക്ക് സഞ്ജീവ് ദർശൻ കൂട്ടുകെട്ട് ഈണം പകർന്നിരിക്കുന്നു.
 | 

ബായേ മാരി ബൗണ്ടറി എന്ന ഗുജറാത്തി നാടകത്തിന്റെ ചലചിത്രാവിഷ്‌ക്കാരമാണ് സൂപ്പർ നാനി. രേഖ, ശർമ്മൻ ജോഷി, രൺധീർ കപൂർ, ശ്വേത കുമാർ, അനുപം ഖേർ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം ഇന്ദ്ര കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. സഞ്ജീവ് ദർശനെ കൂടാതെ ഹർഷിത് സക്‌സേനയും ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്. ഇന്ദ്ര കുമാറും അശോക് തകേരിയയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഈ മാസം അവസാനം തിയേറ്ററുകളിലെത്തും.