മൂന്ന് ഖാൻമാരെയും വെല്ലുവിളിച്ച് പൂനം പാണ്ഡേയുടെ ഐസ്ബക്കറ്റ് ചലഞ്ച്

ലോകമെങ്ങും തരംഗമായ ഐസ്ബക്കറ്റ് ചലഞ്ച് ഭ്രമം ബോളിവുഡിനേയും കീഴടക്കുന്നു. പ്രസ്താവനകൾകൊണ്ടും പ്രവൃത്തികൊണ്ടും എന്നും വാർത്തകൾ സൃഷ്ടിച്ച ബോളിവുഡ് നടി പൂനംപാണ്ഡേയും ഐസ് ബക്കറ്റ് ചലഞ്ച് നടത്തി. ബോളിവുഡിലെ ഖാൻത്രയങ്ങളായ ഷാരൂഖ് ഖാൻ, അമീർ ഖാൻ, സൽമാൻ ഖാൻ എന്നിവരെയാണ് പൂനം അടുത്ത 24 മണിക്കുറിനുള്ളിൽ ചലഞ്ച് ഏറ്റെടുക്കാൻ വെല്ലുവിളിച്ചത്. എന്നാൽ പൂനത്തിന്റെ വെല്ലുവിളി താരങ്ങൾ ഏറ്റെടുത്തിട്ടില്ല. എന്തായാലും പൂനത്തിന്റെ ഐസ് ബക്കറ്റ് ചലഞ്ച് യൂടൂബിലും ഫേസ്ബുക്കിലും വൈറലാകുകയാണ്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ എൺപതിനായിരത്തിലധികം പേരോളമാണ് കണ്ടത്.
 | 

മുംബൈ: ലോകമെങ്ങും തരംഗമായ ഐസ്ബക്കറ്റ് ചലഞ്ച് ഭ്രമം ബോളിവുഡിനേയും കീഴടക്കുന്നു. പ്രസ്താവനകൾകൊണ്ടും പ്രവൃത്തികൊണ്ടും എന്നും വാർത്തകൾ സൃഷ്ടിച്ച ബോളിവുഡ് നടി പൂനംപാണ്ഡേയും ഐസ് ബക്കറ്റ് ചലഞ്ച് നടത്തി. ബോളിവുഡിലെ ഖാൻത്രയങ്ങളായ ഷാരൂഖ് ഖാൻ, അമീർ ഖാൻ, സൽമാൻ ഖാൻ എന്നിവരെയാണ് പൂനം അടുത്ത 24 മണിക്കുറിനുള്ളിൽ ചലഞ്ച് ഏറ്റെടുക്കാൻ വെല്ലുവിളിച്ചത്. എന്നാൽ പൂനത്തിന്റെ വെല്ലുവിളി താരങ്ങൾ ഏറ്റെടുത്തിട്ടില്ല. എന്തായാലും പൂനത്തിന്റെ ഐസ് ബക്കറ്റ് ചലഞ്ച് യൂടൂബിലും ഫേസ്ബുക്കിലും വൈറലാകുകയാണ്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ എൺപതിനായിരത്തിലധികം പേരോളമാണ് കണ്ടത്.

ടെന്നിസ് താരം സാനിയ മിർസ, തെന്നിന്ത്യൻ നടി ഹൻസിക മോത്‌വാനി, ബോളിവുഡ് സുന്ദരി ബിപാഷ ബസു, അജയ് ദേവ്ഗൺ എന്നിവരും കഴിഞ്ഞ ദിവസം ഐസ്ബക്കറ്റ് ചലഞ്ച് നടത്തിയിരുന്നു. അമിറ്റ്രോഫിക് ലാറ്ററൽ സ്‌കെലോറിസ് (എഎൽഎസ്) എന്ന രോഗത്തെ ചെറുക്കുന്നതിനുള്ള ഗവേഷണങ്ങൾക്കും മറ്റുമായി ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഐസ് ബക്കറ്റ് ചലഞ്ച് ലോകം മുഴുവൻ തരംഗമായിട്ട് ദിവസങ്ങൾ പിന്നിട്ടു. ഫണ്ട് ശേഖരണത്തെ സഹായിക്കാനായി തലയിൽ ഒരു ബക്കറ്റ് തണുത്ത വെള്ളമൊഴിച്ച് അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡു ചെയ്യുകയാണ് വേണ്ടത്. ഇതോടൊപ്പം മൂന്നുപേരെ വെല്ലുവിളിക്കുകയും എംഎൽഎസ് അസോസിയേഷന് 100 ഡോളർ സംഭാവന നൽകുകയും ചെയ്യാം. വെല്ലുവിളി സ്വീകരിച്ച ഒരു ദിവസത്തിനകം തലയിൽ വെള്ളമൊഴിക്കുകയോ എംഎൽഎസ് അസോസിയേഷന് സംഭാവന നൽകുകയോ വേണം.