ആക്ഷൻ ജാക്‌സണിലെ രണ്ടാം ഗാനം

അജയ് ദേവ്ഗൺ നായകനായി എത്തുന്ന ആക്ഷൻ ചിത്രം ആക്ഷൻ ജാക്സണിലെ രണ്ടാം ഗാനം 'പഞ്ചാബി മസ്ത്' പുറത്തിറങ്ങി. അങ്കിത് തിവാരി, ഹിമേഷ് റേഷ്മിയ, വിനീത് സിങ്, ആര്യ ആചാര്യ, അലംഗീർ ഖാൻ, നീതി മോഹൻ തുടങ്ങിയവർ ചേർന്നാണ് പഞ്ചാബി ശൈലിയിലുള്ള അടിച്ചുപൊളി ഗാനം ആലപിച്ചിരിക്കുന്നത്. സമീർ അൻജാന്റെ വരികൾക്ക് ഹിമേഷ് റേഷ്മിയ സംഗീതം പകർന്നിരിക്കുന്നു.
 | 

ആക്ഷൻ ജാക്‌സണിലെ രണ്ടാം ഗാനം
അജയ് ദേവ്ഗൺ നായകനായി എത്തുന്ന ആക്ഷൻ ചിത്രം ആക്ഷൻ ജാക്‌സണിലെ രണ്ടാം ഗാനം ‘പഞ്ചാബി മസ്ത്’ പുറത്തിറങ്ങി. അങ്കിത് തിവാരി, ഹിമേഷ് റേഷ്മിയ, വിനീത് സിങ്, ആര്യ ആചാര്യ, അലംഗീർ ഖാൻ, നീതി മോഹൻ തുടങ്ങിയവർ ചേർന്നാണ് പഞ്ചാബി ശൈലിയിലുള്ള അടിച്ചുപൊളി ഗാനം ആലപിച്ചിരിക്കുന്നത്. സമീർ അൻജാന്റെ വരികൾക്ക് ഹിമേഷ് റേഷ്മിയ സംഗീതം പകർന്നിരിക്കുന്നു.
ആർ.രാജ്കുമാർ എന്ന ചിത്രത്തിന് ശേഷം പ്രഭുദേവ സംവിധാനം ചെയ്യുന്ന ആക്ഷൻ ജാക്‌സൺ, അജയ് ദേവ്ഗണും പ്രഭുദേവയും ആദ്യമായി ഒന്നിക്കുന്ന ചിത്രംകൂടിയാണ്. തമിഴ് ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായ ആനന്ദ് രാജിന്റെ ഹിന്ദിയിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് ഈ ആക്ഷൻ കോമഡി ചിത്രം. സംവിധായകൻ പ്രഭുദേവയും നടൻ ഷാഹിദ് കപൂറൂം അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ  സോനാക്ഷി സിൻഹ, യാമി ഗൗതം, കുനാൽ റോയ് കപൂർ, മാനസ്വി മംഗായ്, സോനു സൂദ്് എന്നിവരും അഭിനയിക്കുന്നുണ്ട്. എ.സി മുകിലിന്റെ കഥയ്ക്ക് ഷിറാസ് അഹമ്മദും പ്രഭുദേവയും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഷിറാസ് അഹമ്മദാണ് ചിത്രത്തിന്റെ സംഭാഷണം തയ്യാറാക്കിയിരിക്കുന്നത്. ബാബാ ഫിലിംസിന്റെ ബാനറിൽ ഗോർദൻ തൻവാനിയും സുനിൽ ലുല്ലയും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം ഡിസംബർ അഞ്ചിന് തിയേറ്ററുകളിലെത്തും.