നഗ്നത കാണണമെങ്കില്‍ കണ്ണാടിയില്‍ നോക്കൂ, അതിനു ശേഷം സംസാരിക്കാം; മാധ്യമപ്രവര്‍ത്തകന് രാധിക ആപ്‌തേയുടെ ചുട്ട മറുപടി

പാര്ച്ച്ഡ് എന്ന ചിത്രത്തിലെ നഗ്നരംഗത്തേക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്ത്തകന് ചുട്ടമറുപടി നല്കി രാധിക ആപ്തേ. ചോദ്യത്തെ വിമര്ശിച്ച രാധിക വിവാദങ്ങളുണ്ടാക്കുന്നത് താങ്കളേപ്പോലെയുള്ളവരാണെന്ന് പറഞ്ഞു. ''ചരിച്ച ക്ലിപ്പ് നിങ്ങള് കണ്ടു, അത് മറ്റുള്ളവരുമായി ഷെയര് ചെയ്തു. നിങ്ങള് തന്നെയാണ് വിവാദം ഉണ്ടാക്കിയത്''.
 | 

നഗ്നത കാണണമെങ്കില്‍ കണ്ണാടിയില്‍ നോക്കൂ, അതിനു ശേഷം സംസാരിക്കാം; മാധ്യമപ്രവര്‍ത്തകന് രാധിക ആപ്‌തേയുടെ ചുട്ട മറുപടി

മുംബൈ: പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ നഗ്നരംഗത്തേക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകന് ചുട്ടമറുപടി നല്‍കി രാധിക ആപ്‌തേ. ചോദ്യത്തെ വിമര്‍ശിച്ച രാധിക വിവാദങ്ങളുണ്ടാക്കുന്നത് താങ്കളേപ്പോലെയുള്ളവരാണെന്ന് പറഞ്ഞു. ”ചരിച്ച ക്ലിപ്പ് നിങ്ങള്‍ കണ്ടു, അത് മറ്റുള്ളവരുമായി ഷെയര്‍ ചെയ്തു. നിങ്ങള്‍ തന്നെയാണ് വിവാദം ഉണ്ടാക്കിയത്”.

ചിത്രത്തിലെ ആദില്‍ ഹുസൈനുമായുള്ള ലൈംഗികരംഗം വാട്ട്‌സാപ്പില്‍ പ്രചരിച്ചിരുന്നു. അതുണ്ടാക്കിയ വിവാദത്തേക്കുറിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യമുന്നയിച്ചത്. ഒരു കലാകാരിയെന്ന നിലയില്‍ തനിക്കു ചെയ്യേണ്ടതായി വരുന്ന ചില കാര്യങ്ങളുണ്ട്. നിങ്ങള്‍ നിങ്ങളുടെ ആവരണം പൊട്ടിച്ചു പുറത്തു വന്ന് ലോകസിനിമയില്‍ എന്താണ് സംഭവിക്കുന്നതെന്നു നോക്കൂ. വിദേശ സിനിമകളില്‍ വിജയകരമായി ചെയ്യുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കൂ. അങ്ങനെയായിരുന്നെങ്കില്‍ താങ്കള്‍ ഈ ചോദ്യം ചോദിക്കില്ലായിരുന്നുവെന്നും രാധിക വ്യക്തമാക്കി.

തനിക്ക് ഒന്നിലും നാണക്കേട് തോന്നുന്നില്ല. സ്വന്തം ശരീരത്തില്‍ നാണക്കേട് തോന്നുന്നവരാണ് മറ്റുള്ളവരുടെ ശരീരത്തേക്കുറിച്ച് ചിന്തിക്കുന്നത്. നിങ്ങള്‍ക്ക് നഗ്നശരീരം കാണണമെങ്കില്‍ ക്ലിപ്പ് കാണാതെ കണ്ണാടിയുടെ മുന്നില്‍ പോയി നോക്കൂ. അതിനു ശേഷം നമുക്ക് സംസാരിക്കാമെന്നും രാധിക പറഞ്ഞു.

വീഡിയോ കാണാം