റെസ്ലിംഗ് മത്സരത്തില്‍ വെല്ലുവിളിച്ച രാഖി സാവന്തിന് സംഭവിച്ചത്! വീഡിയോ

ബോളിവുഡ് ഗ്ലാമര് താരമായ രാഖി സാവന്ത് വാര്ത്തകളില് നിറയാറുള്ളത് വിവാദങ്ങള് സൃഷ്ടിച്ചുകൊണ്ടാണ്. സണ്ണി ലിയോണ് മുതല് ഒട്ടേറെ താരങ്ങള്ക്കെതിരെ ആരോപണങ്ങള് ഉന്നയിക്കുന്ന ഇവര് ഏറ്റവുമൊടുവില് മീ ടൂ ആരോപണങ്ങള് ഉന്നയിച്ച തനുശ്രീ ദത്തക്കെതിരെയാണ് രംഗത്തെത്തിയത്. വാര്ത്തകള് സൃഷ്ടിക്കാന് ഇവര് നടത്തുന്ന ശ്രമങ്ങളാണ് വിവാദങ്ങളാകാറുള്ളത്. എന്നാല് പതിവില് നിന്ന് വിപരീതമായി റെസ്ലിംഗ് മത്സരത്തില് ഒന്നു കൈവെക്കാന് രാഖി നടത്തിയ ശ്രമം ദയനീയ പരാജയമായിരുന്നു. റിംഗില് അടിയേറ്റു വീണ രാഖി ഒടുവില് ആശുപത്രിയിലായി.
 | 
റെസ്ലിംഗ് മത്സരത്തില്‍ വെല്ലുവിളിച്ച രാഖി സാവന്തിന് സംഭവിച്ചത്! വീഡിയോ

ബോളിവുഡ് ഗ്ലാമര്‍ താരമായ രാഖി സാവന്ത് വാര്‍ത്തകളില്‍ നിറയാറുള്ളത് വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ്. സണ്ണി ലിയോണ്‍ മുതല്‍ ഒട്ടേറെ താരങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഇവര്‍ ഏറ്റവുമൊടുവില്‍ മീ ടൂ ആരോപണങ്ങള്‍ ഉന്നയിച്ച തനുശ്രീ ദത്തക്കെതിരെയാണ് രംഗത്തെത്തിയത്. വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ഇവര്‍ നടത്തുന്ന ശ്രമങ്ങളാണ് വിവാദങ്ങളാകാറുള്ളത്. എന്നാല്‍ പതിവില്‍ നിന്ന് വിപരീതമായി റെസ്ലിംഗ് മത്സരത്തില്‍ ഒന്നു കൈവെക്കാന്‍ രാഖി നടത്തിയ ശ്രമം ദയനീയ പരാജയമായിരുന്നു. റിംഗില്‍ അടിയേറ്റു വീണ രാഖി ഒടുവില്‍ ആശുപത്രിയിലായി.

റെസ്ലിംഗ് താരമായ ഗ്രേറ്റ് ഖാലി സ്ഥാപിച്ച കോണ്ടിനെന്റല്‍ റെസ്ലിംഗ് എന്റര്‍ടെയിന്‍മെന്റ് (സിഡബ്ല്യുഇ) ഹരിയാനയിലെ പഞ്ച്കുളയില്‍ നടത്തിയ മത്സരത്തിനിടെയായിരുന്നു സംഭവം. ഇതില്‍ പങ്കെടുത്ത ഒരു മത്സരാര്‍ത്ഥിയെ രാഖി വെല്ലുവിളിച്ചു. പിന്നെ നടന്നത് എന്താണെന്ന് തിരിച്ചറിയുന്നതിനു മുമ്പ് രാഖി നിലത്തു വീണിരുന്നു. പുറത്തും വയറിനും വേദനയുണ്ടെന്ന് അറിയിച്ച രാഖിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇടിയേറ്റ് വീണ രാഖി സാവന്ത് റിംഗില്‍ വേദനകൊണ്ട് പുളയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പടരുന്നുണ്ട്.

വീഡിയോ കാണാം