ഹൃത്വിക് റോഷന്റെ വെല്ലുവിളി സ്വീകരിച്ച് രൺവീറിന്റെ പ്രകടനം

'ബാങ് ബാങ് ചലഞ്ച്' ഏറ്റെടുത്ത ബോളിവുഡ് താരം രൺവീർ സിംഗ് മുംബൈ നിവാസികളെയും ഹൃത്വിക് റോഷനെയും ഞെട്ടിച്ചു. മുംബൈയിലെ തിരക്കേറിയ ഒരു തെരുവിൽ വച്ച് രൺവീർ നടത്തിയ ഡാൻസാണ് ജനങ്ങളെ അത്ഭുതപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് ഹൃത്വിക് റോഷൻ രൺവീറിനെ വെല്ലുവിളിച്ചത്. തെരുവിൽ ആരാധകർക്കായി നൃത്തം ചെയ്യാമോയെന്നായിരുന്നു രൺവീറിനോട് ഹൃത്വിക്കിന്റെ ചോദ്യം.
 | 

ഹൃത്വിക് റോഷന്റെ വെല്ലുവിളി സ്വീകരിച്ച് രൺവീറിന്റെ പ്രകടനം
‘ബാങ് ബാങ് ചലഞ്ച്’ ഏറ്റെടുത്ത ബോളിവുഡ് താരം രൺവീർ സിംഗ് മുംബൈ നിവാസികളെയും ഹൃത്വിക് റോഷനെയും ഞെട്ടിച്ചു. മുംബൈയിലെ തിരക്കേറിയ ഒരു തെരുവിൽ വച്ച് രൺവീർ നടത്തിയ ഡാൻസാണ് ജനങ്ങളെ അത്ഭുതപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് ഹൃത്വിക് റോഷൻ രൺവീറിനെ വെല്ലുവിളിച്ചത്. തെരുവിൽ ആരാധകർക്കായി നൃത്തം ചെയ്യാമോയെന്നായിരുന്നു രൺവീറിനോട് ഹൃത്വിക്കിന്റെ ചോദ്യം.

രൺവീറിന് മറിച്ചൊന്നും ചിന്തിക്കാനേ ഉണ്ടായിരുന്നില്ല. അടുത്ത ദിവസം മുബൈയിലെ തിരക്കേറിയ തെരുവിൽ കാറിൽ വന്നിറങ്ങി രൺവീർ ഡാൻസ് കളിക്കാൻ തുടങ്ങി. നടുറോഡിൽ പാട്ടുവെച്ചായിരുന്നു രൺവീർ ഡാൻസ് കളിച്ചത്. ക്രിഷിന്റെ വേഷത്തിലെത്തിയ രൺവീർ, ഹൃത്വിക് റോഷനെ അനുകരിച്ചാണ് നൃത്തം ചെയ്യാൻ തുടങ്ങിയത്. നൃത്തം കണ്ട് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ പെട്ടെന്ന് താരം മുഖം മൂടി മാറ്റി. അടുത്ത നിമിഷം ആരാധകരെ നോക്കി കൈവീശി കാറിൽ കയറി സ്ഥലം വിടുകയും ചെയ്തു.