അക്ഷരാ ഹാസന്റെ അരങ്ങേറ്റ ചിത്രത്തിൽ അമിതാഭിന്റെയും ശ്രുതിയുടെയും ഗാനം

കമൽഹാസന്റെ ഇളയമകൾ അക്ഷരാ ഹാസന്റെ അരങ്ങേറ്റ ചിത്രത്തിന് ഗാനം ആലപിക്കുന്നത് സഹോദരി ശ്രുതി ഹാസൻ. 1992-ൽ പുറത്തിറങ്ങിയ തേവർമകൻ എന്ന ചിത്രത്തിലൂടെ പാട്ടുകാരിയായി അരങ്ങേറ്റം കുറിച്ച ശ്രുതി ഹാസൻ പാട്ടുകാരി, സംഗീതസംവിധായിക, നായിക എന്നീ നിലകളിൽ തിളങ്ങിയ ശ്രുതി തന്റെ സഹോദരി അക്ഷരയുടെ ആദ്യ ചിത്രമായ ഷമിതാഭിന് വേണ്ടിയാണ് പാട്ട് പാടുന്നത്.
 | 

പ്രശസ്ത സംവിധായകൻ ബാൽകി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷമിതാബ്. അക്ഷരയെ കൂടാതെ അമിതാഭ് ബച്ചൻ, ധനുഷ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തുവേണ്ടി അമിതാഭ് ബച്ചനും പാടുന്നുണ്ട്. തെന്നിന്ത്യൻ സംഗീത വിസ്മയം ഇളയരാജയാണ് ചിത്രത്തിന് സംഗീതം പകരുന്നത്.

ബാൽകി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഷമിതാഭ്, ഏറം നിരൂപക പ്രശംസ നേടിയ ചീനി കം, പാ എന്നീ ചിത്രങ്ങൾക്കു ശേഷം അമിതാഭും സംവിധായകൻ ആർ ബാലകൃഷ്ണൻ എന്ന ബാൽകിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. സൂപ്പർ ഹിറ്റായ ആദ്യ ചിത്രത്തിന് ശേഷം ധനുഷ് അഭിനയിക്കുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ഷമിതാഭ്. അമിതാഭ്, ധനുഷ്, അക്ഷര എന്നിവർക്ക് പുറമേ രേഖ, അഭിനയ, രാജീവ് രവീന്ദ്രനാഥനെ തുടങ്ങിവരും അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ ഹിന്ദി സിനിമാ രംഗത്തെ പ്രമുഖ സംവിധായരായ രോഹിത് ഷെട്ടി, കരൺ ജോഹർ, മഹേഷ് ഭട്ട്, അനുരാഗ് ബസു, രാകേഷ് ഓം പ്രകാശ് മെഹറ, രാജ് കുമാർ ഹിരാനി, ബോണി കപൂർ, ഗൗരി ഷിന്റെ തുടങ്ങിയവരും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.