റാണു മോണ്ഡലിന് സല്‍മാന്‍ ഖാന്‍ 55 ലക്ഷം രൂപയുടെ വീട് നല്‍കിയോ? യാഥാര്‍ത്ഥ്യം ഇതാണ്!

'ഏക് പ്യാര് കാ നഗ്മാ' എന്ന ലതാ മങ്കേഷ്കര് ഗാനമാണ് റാണുവിനെ ഇന്റര്നെറ്റ് സെന്സേഷനാക്കി മാറ്റുന്നത്.
 | 
റാണു മോണ്ഡലിന് സല്‍മാന്‍ ഖാന്‍ 55 ലക്ഷം രൂപയുടെ വീട് നല്‍കിയോ? യാഥാര്‍ത്ഥ്യം ഇതാണ്!

മുംബൈ: സോഷ്യല്‍ മീഡിയ സെന്‍സേഷന്‍ റാണു മോണ്ഡലിന് സല്‍മാന്‍ ഖാന്‍ വീട് സമ്മാനിച്ചുവെന്നത് വ്യാജ വാര്‍ത്ത. റാണുവിന്റെ ആദ്യ ബോളിവുഡ് ഗാനം വൈറലായി മാറിയതോടെയാണ് സല്‍മാന്‍ ഖാന്‍ 55 ലക്ഷം രൂപ വിലയുള്ള ഫ്‌ളാറ്റ് സമ്മാനമായി നല്‍കിയതായി വാര്‍ത്ത പുറത്തുവന്നത്. ഇതോടെ സല്‍മാന്‍ ഖാന് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞു.

സല്‍മാന്‍ ഖാന്റെ അടുത്ത ചിത്രത്തില്‍ റാണു പാടുന്നുവെന്നും താരം ഫ്‌ളാറ്റ് സമ്മാനമായി നല്‍കിയെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ സല്‍മാന്‍ ഖാനുമായി അടുത്ത വൃത്തങ്ങളുമായി ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അഭിമുഖത്തില്‍ ഇത് വ്യാജമാണെന്ന് വ്യക്തമായി. റാണുവുമായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന വാര്‍ത്തയെക്കുറിച്ചോ ഫ്‌ളാറ്റിനെക്കുറിച്ചോ അറിയില്ലെന്ന് അദ്ദേഹം അറിയിച്ചു.

‘ഏക് പ്യാര്‍ കാ നഗ്മാ’ എന്ന ലതാ മങ്കേഷ്‌കര്‍ ഗാനമാണ് റാണുവിനെ ഇന്റര്‍നെറ്റ് സെന്‍സേഷനാക്കി മാറ്റുന്നത്. ബോളിവുഡ് സംഗീത സംവിധായകന്‍ ഹിമേഷ് രേഷമിയയുമായി ചേര്‍ന്ന് റാണു പാടിയ പുതിയ ഗാനം ഉടന്‍ പുറത്തിറങ്ങും.