പാര്‍വ്വതി വിനായകന്റെ നായികയാവാത്തതിന് പിന്നില്‍ സവര്‍ണബോധമാണ്; വിമര്‍ശനവുമായി ഹരീഷ് പേരടി

മലയാളികളുടെ സവര്ണ കള്ളത്തരമാണ് ഇതിന് പിന്നിലെന്നും പാര്വതിക്ക് എപ്പോഴും പൃഥിരാജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന് എന്നിവര് നായകന്മാരാകാനാണ് യോഗമെന്നും ഹരീഷ് പറഞ്ഞു.
 | 
പാര്‍വ്വതി വിനായകന്റെ നായികയാവാത്തതിന് പിന്നില്‍ സവര്‍ണബോധമാണ്; വിമര്‍ശനവുമായി ഹരീഷ് പേരടി

കൊച്ചി: മലയാള സിനിമയിലെ സവര്‍ണബോധത്തിനെതിരെ രൂക്ഷ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. പാര്‍വതിയും വിനായകനും നല്ല അഭിനേതാക്കളാണെന്ന് തെളിയിച്ചിട്ടും ഇരുവരും നായിക നായകന്മാരായി ഒരു സിനിമ വരാത്തത് എന്തുകൊണ്ടാണെന്ന് നടന്‍ ഹരീഷ് പേരടി ചോദിച്ചു.  മലയാളികളുടെ സവര്‍ണ കള്ളത്തരമാണ് ഇതിന് പിന്നിലെന്നും പാര്‍വതിക്ക് എപ്പോഴും പൃഥിരാജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ നായകന്മാരാകാനാണ് യോഗമെന്നും ഹരീഷ് പറഞ്ഞു.

കൂടാതെ വിനായകന്‍ നായക സ്ഥാനത്തേക്ക് വരുമ്പോള്‍ തേച്ച കാമുകി, അസംതൃപതയായ ഭാര്യ എന്നിവയായിരിക്കുമെന്നും ഹരീഷ് പരിഹസിക്കുന്നു. സിനിമയിലെ ജാതി നിലനില്‍ക്കുന്നതായി നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു. വിനായകനെപ്പോലുള്ള നടന്‍ന്മാര്‍ക്ക് താരനിരയിലേക്ക് എത്താന്‍ കഴിയാത്തതിന് പിന്നില്‍ മലയാള സിനിമയിലെ ജാതിബോധമാണെന്ന് സിനിമാ നിരീക്ഷകര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് പരസ്യപ്രതികരണവുമായി ഒരു നടന്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്.

പോസ്റ്റ് വായിക്കാം.