Thursday , 6 August 2020
News Updates

അഡൽറ്റ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ഹോളിവുഡിൽ ചുവടുറപ്പിച്ച പത്ത് താരങ്ങൾ

 

ചലച്ചിത്രത്തിലും രാഷ്ട്രീയത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച താരങ്ങൾ ഹോളിവുഡിൽ നിരവധിയാണ്. അവരുടെ ഭൂതകാലത്തിലേക്ക് ആരും അത്ര ചികഞ്ഞിറങ്ങാറില്ല. എന്നാൽ പ്രമുഖരായ പല ഹോളിവുഡ് താരങ്ങളും തങ്ങളുടെ കരിയർ തുടങ്ങിയത് മുതിർന്നവർക്കായുള്ള സിനിമകളിൽ അഭിനയിച്ചുകൊണ്ടോ, തരംതാണതെന്ന് സമൂഹം വിശേഷിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ മുൻ പേജുകളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടോ ഒക്കെയാണ്. അത്തരത്തിൽ കരിയർ ആരംഭിച്ച് ഹോളിവുഡിന്റെ ഉയരങ്ങൾ കീഴടക്കിയ പത്ത് താരങ്ങളെ പരിചയപ്പെടാം.

1. ജാക്കിച്ചാൻ

jackie-chan

1975 ൽ ഇറങ്ങിയ ചിത്രത്തിലൂടെയാണ് ജാക്കിച്ചാൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഓൾ ഇൻ ദ ഫാമിലി എന്ന ഹോങ്കോങ് അഡൽട്ട് സിനിമയായിരുന്നു അത്. വീട്ടമ്മയോട് അവിഹിത ബന്ധമുള്ള ഓട്ടോറിക്ഷാ ഡ്രൈവറുടെ വേഷമായിരുന്നു ചിത്രത്തിൽ ജാക്കിച്ചാന്. സ്റ്റണ്ട് രംഗമില്ലാത്ത ഏക ജാക്കിച്ചാൻ ചിത്രവും ഇതാണ്.

2. ആർനോൾഡ് ഷ്വാർസ്വെനെഗർ

arnold

ടെർമിനേറ്ററിലൂടെ ശ്രദ്ധേയനായ ആർണോൾഡ് ഷ്വാർസ്വെനെഗർ ഹോളിവുഡിലെത്തുന്നതിന് മുമ്പ് ഒരു ഗേ മാഗസിന്റെ മോഡൽ ആയിരുന്നു. 1977 ൽ ഇറങ്ങിയ ഒരു ലക്കത്തിനായി അർനോൾഡ് നഗ്നനായി പോസ് ചെയ്തിട്ടുണ്ട്.

3. സിൽവസ്റ്റർ സ്റ്റാലൻ

silvester

റാംബോ ആക്ടർ തന്റെ 24 മത്തെ വയസ്സിലാണ് അഡൽട്ട് മൂവിയിൽ അഭിനയിച്ചത്. ദ പാർട്ടി അറ്റ് കിറ്റി ആൻറ് സ്റ്റഡ്‌സ് എന്നായിരുന്നു ചിത്രത്തിന്റെ പേര്. 200 ഡോളറായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതിഫലം.

4. മർലിൻ മൺറോ

merlin-munroa

വിഖ്യാത നടി മർലിൻ മൺറോ 1949ൽ നഗ്നയായി ഫോട്ടോക്ക് പോസ് ചെയ്തുകൊണ്ടാണ്. 50 ഡോളറായിരുന്നു അവർക്ക് ലഭിച്ച പ്രതിഫലം. നാലുവർഷങ്ങൾക്ക് ശേഷം അവർ പ്ലേബോയ് മാസികയ്ക്ക് വേണ്ടി പോസ് ചെയ്തു. ഇതിൽ നിന്ന് ലഭിച്ച സ്വീകാര്യതയാണ് മൺറോയെ പ്രശസ്തിയിലേക്ക് എത്തിച്ചത്. അസ്ഫാൾട്ട് ജംഗിളാണ് മെർലിന്റെ ആദ്യ ചിത്രം.

5.ഹെലൻ മിരൻ

helen-mirren

കലിഗുല എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്ത് എത്തിയത്. ആദ്യ ചിത്രം കാനഡ അടക്കമുള്ള രാജ്യങ്ങൾ നിരോധിച്ചിരുന്നു. വയലൻസിന്റേയും ലൈംഗികതയുടേയും അമിത പ്രസരമുളളതിനാലാണ് ചിത്രം നിരോധിച്ചത്. അമ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ച ഹെലന് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.

6. ഡേവിഡ് ഡക്കോവൻസി

david-duchovny

റെഡ് ഷൂ ഡയറീസ് എന്ന പോൺസീരിസിലൂടെയാണ് ഡോവിഡ് ഡക്കോവൻസിയും കാമറയെ ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചത്. ഫോക്‌സ് മൾഡർ എന്ന ടെലിവിഷൻ സീരിസിലെ എഫ്ബിഐ ഏജന്റിന്റെ വേഷം ചെയ്തതോടെ ഡേവിഡിന്റെ തലവര തന്നെ മാറിപ്പോയി. തുടർന്ന് ഒട്ടേറെ ടെലിവിഷൻ പരമ്പരകൾ ഡേവിഡ് പ്രധാന വേഷങ്ങൾ ചെയ്തു.

7. സാഷ ഗ്രേ

sasha-grey

നടിയും മോഡലും പാട്ടുകാരിയുമായ സാഷ ഗ്രേ കരിയർ ആരംഭിച്ചത് പോൺ വീഡിയോകളിലൂടെയാണ്. ദി ഗേൾഫ്രണ്ട് എക്‌സ്പീരിയൻ എന്ന ആദ്യ ചിത്രത്തിൽ തന്നെ സാഷ പക്വതയാർന്ന അഭിനയം കാഴ്ച വെച്ചത്. തുടർന്ന് സ്മാഷ് കട്ട് എന്ന ഹൊറർ ചിത്രത്തിൽ കൂടി അഭിനയിച്ച സഷ അമേരിക്കയിലെ അറിയപ്പെടുന്ന താരമാണ്.

8. ജോൺ ഹാം

john-hamm

നടൻ, സംവിധായകൻ, ടിവി പരമ്പര നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനായ ജോൺ ആദ്യം അഭിനയിച്ചത് പോൺ ചിത്രത്തിലായിരുന്നു.

9. മാൾട്ട് ലെബ്ലൻസ്

matt-leblanc

റെഡ് ഷൂ ഡയറീസ് എന്ന ഡൽട്ട് മൂവിലൂടയൊണ് മാൾട്ട് അഭ്രപാളിയിൽ അരങ്ങേറ്റം നടത്തിയത്. ഇന്ന് അദ്ദേഹം അറിയപ്പെടുന്ന അമേരിക്കൻ ടിവി താരമാണ്. പിന്നീട് ഹെയിൻസ് ടൊമാറ്റോ കെച്ചപ്പ് എന്ന അമേരിക്കൻ ടീവി സീരിയലിലൂടെ മാൾട്ട് അറിയപ്പെടുന്ന താരമായി. സ്പിൻ ഓഫ്, മാരീഡ് വിത്ത് ചിൽഡ്രൻ എന്നിവയിലൂടെ മാൾട്ട് കഴിവ് തെളിയിച്ചു. തുടർന്നാണ് ഫ്രണ്ട്‌സ് എന്ന ടിവി സീരിസിലെത്തിയത്.

10 കാമറൂൺ ഡയസ്സ്

cameroo-dais

ഷീസ് നോ എഞ്ചൽ എന്ന വീഡിയോവിൽ അഭിനയിക്കുമ്പോൾ കാമറൂൺ ഡയസ്സിന് പ്രായം 19 ആണ്. അന്ന് എടുത്ത നഗ്ന ചിത്രങ്ങൾ കാണിച്ച് കാമറണിന്റെ ഫോട്ടോഗ്രാഫർ ബ്ലാക്ക് മെയിൽ ചെയ്തിരുന്നു. പിന്നീട് കേസ് ഒത്തു തീർന്നതിന് ശേഷമാണ് കാമറൂൺ ചിത്രങ്ങൾ ചെയ്തു തുടങ്ങിയത്. 1994 ൽ ഇറങ്ങിയ ദ മാസ്‌കാണ് ആദ്യ ചിത്രം. ചാർളീസ് ഏഞ്ചൽസ്, ഫുൾ ത്രോട്ടിൽ, ബാഡ് ടീച്ചർ, ദ അദർ വുമൺ എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ.

DONT MISS