ഓസ്‌കർ: ബേർഡ്മാൻ മികച്ച ചിത്രം

7-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി അലക്സാന്ദ്രോ ഗോൺസാലസ് ഇനാരിറ്റു സംവിധാനം ചെയ്ത ബേർഡ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായും ഇനാരിറ്റുവിനെ തെരഞ്ഞെടുത്തു. മികച്ച നടനുള്ള പുരസ്കാരം ദ് തിയറി ഓഫ് എവരിതിങിലെ അഭിനയത്തിന് എഡ്ഡി റെഡ്മയിൻ സ്വന്തമാക്കി.
 | 

ഓസ്‌കർ: ബേർഡ്മാൻ മികച്ച ചിത്രം
ലോസ് ഏഞ്ചൽസ്: 
87-ാമത് ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി അലക്‌സാന്ദ്രോ ഗോൺസാലസ് ഇനാരിറ്റു സംവിധാനം ചെയ്ത ബേർഡ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായും ഇനാരിറ്റുവിനെ തെരഞ്ഞെടുത്തു. മികച്ച നടനുള്ള പുരസ്‌കാരം ദ് തിയറി ഓഫ് എവരിതിങിലെ അഭിനയത്തിന് എഡ്ഡി റെഡ്മയിൻ സ്വന്തമാക്കി.

ഓസ്‌കർ: ബേർഡ്മാൻ മികച്ച ചിത്രം
മികച്ച നടിക്കുള്ള ഓസ്‌കറിന് സ്റ്റിൽ ആലിസ് എന്ന ചിത്രത്തിലൂടെ ജൂലിയാന മൂർ അർഹയായി. ലോസ് ഏഞ്ചൽസിലെ ഡോൾബി തീയറ്ററിലാണ് പ്രഖ്യാപന ചടങ്ങുകൾ നടക്കുന്നത്. മികച്ച സഹനടനുള്ള പുരസ്‌കാരം ജെ.കെ. സിമ്മൺസിന് (വിപ്‌ലാഷ്) ലഭിച്ചു. മികച്ച സഹനടിക്കുള്ള പുരസ്‌കാരം ബോളിഹുഡ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പാട്രിഷ്യ ആർക്കെറ്റിനു ലഭിച്ചു. മികച്ച വസ്ത്രാലങ്കാരം, ചമയം, കേശാലങ്കാരം എന്നിവയ്ക്കുള്ള പുരസ്‌കാരം ഗ്രാന്റ് ബുഡാപെസ്റ്റ് ഹോട്ടൽ എന്ന ചിത്രത്തിന് ലഭിച്ചു.

മികച്ച വിദേശഭാഷ ചിത്രം: ഇഡ (സംവിധാനം: പവൽ പൗലികോവ്‌സ്‌കി)

മികച്ച ഹ്രസ്വ ചിത്രം: ദി ഫോൺ കോൾ

മികച്ച വിഷ്വൽ ഇഫക്ട്: ഇന്റർസ്റ്റെല്ലാർ

മികച്ച ഹ്രസ്വ ആനിമേഷൻ ചിത്രം: ഫീസ്റ്റ്

മികച്ച ശബ്ദ സംയോജനം: അമേരിക്കൻ സ്‌നൈപ്പർ

മികച്ച ഡോക്കുമെന്ററി ഫീച്ചർ – സിറ്റിസൺസ് ഫോർ

മികച്ച ഗാനം – സൽമ

മികച്ച പശ്ചാത്തല സംഗീതം – ദ ഗ്രാന്റ് ബുഡാപെസ്റ്റ് ഹോട്ടൽ

മികച്ച ആനിമേഷൻ ചിത്രം(ഫീച്ചർ): ബിഗ് ഹീറോ 6

മികച്ച ഹ്രസ്വ ഡോക്യുമെന്ററി: ക്രൈസിസ് ഹോട്ട് ലൈൻ

മികച്ച പ്രൊഡക്ഷൻ ഡിസൈൻ: ദ ഗ്രാന്റ് ബുഡാപെസ്റ്റ് ഹോട്ടൽ

മികച്ച ഛായാഗ്രഹണം: ഇമ്മാനുവൽ ലുബസ്‌കി (ബേർഡ്മാൻ)

മികച്ച തിരക്കഥ (ഒറിജിനൽ) – ബേർഡ്മാൻ

മികച്ച അവംലംബിത തിരക്കഥ – ദി ലിമിറ്റേഷൻ ഗെയിം