അർബുദപ്പേടി; ആഞ്ജലീന അണ്ഡാശയവും നീക്കം ചെയ്തു

അർബുദ ഭയത്തെ തുടർന്ന് അണ്ഡാശയവും അണ്ഡവാഹിനിക്കുഴലും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി ഹോളിവുഡ് നടി ആഞ്ജലീന ജോളി (39).
 | 
അർബുദപ്പേടി; ആഞ്ജലീന അണ്ഡാശയവും നീക്കം ചെയ്തു

 

ന്യൂയോർക്ക്: അർബുദ ഭയത്തെ തുടർന്ന് അണ്ഡാശയവും അണ്ഡവാഹിനിക്കുഴലും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി ഹോളിവുഡ് നടി ആഞ്ജലീന ജോളി (39). ന്യൂയോർക്ക് ടൈംസിലെ കോളത്തിലാണ് കഴിഞ്ഞ ദിവസം താരം പുതിയ വെളിപ്പെടുത്തൽ നടത്തിയത്. രണ്ടുവർഷം മുമ്പ് ഇതേ പേടി മൂലം ആഞ്ജലീന തന്റെ സ്തനങ്ങളും നീക്കം ചെയ്തിരുന്നു.

അമ്മയേയും മുത്തശ്ശിയേയും നഷ്ടപ്പെടുത്തിയ രോഗം തനിക്കും വരാതിരിക്കാനുള്ള മുൻകരുതലാണിതെന്നാണ് നടി പറയുന്നത്. സ്തനാർബുദത്തിന് 87 ശതമാനവും അണ്ഡാശയ അർബുദത്തിന് 50 ശതമാനവും സാധ്യതയാണ് ഡോക്ടർമാർ കൽപ്പിച്ചിരുന്നതെന്നും ആഞ്ജലീന പറയുന്നു.

ആഞ്ജലീനയുടെ കോളം വായിക്കാം