ഹോളിവുഡ് ചിത്രം എക്‌സോഡസിന് ഈജിപ്തിൽ നിരോധനം

ഹോളിവുഡ് ചിത്രം എക്സോഡസ്: ഗോഡ്സ് ആന്റ് കിങ്സിന് ഈജിപ്തിൽ പ്രദർശനാനുമതി നിഷേധിച്ചു. ബൈബിൾ ഉൾക്കൊള്ളുന്ന ചരിത്രപരമായ സംഭവങ്ങളെ വാസ്തവ വിരുദ്ധമായി ചിത്രീകരിച്ചു എന്നപേരിലാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
 | 
ഹോളിവുഡ് ചിത്രം എക്‌സോഡസിന് ഈജിപ്തിൽ നിരോധനം

 

കെയ്‌റോ: ഹോളിവുഡ് ചിത്രം എക്‌സോഡസ്: ഗോഡ്‌സ് ആന്റ് കിങ്‌സിന് ഈജിപ്തിൽ പ്രദർശനാനുമതി നിഷേധിച്ചു. ബൈബിൾ ഉൾക്കൊള്ളുന്ന ചരിത്രപരമായ സംഭവങ്ങളെ വാസ്തവ വിരുദ്ധമായി ചിത്രീകരിച്ചു എന്നപേരിലാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

മൊറോക്കോയിലും ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ബൈബിളിലെ മോശയുടെ ജീവിതം ആസ്പദമാക്കി സ്‌കോട്ട് ഫ്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹോളിവുഡിലെ പ്രശസ്ത സംവിധായകൻ റിഡ്‌ലി സ്‌കോട്ട് ഒരുക്കിയ ചരിത്ര സിനിമയാണ് എക്‌സോഡസ്.

ക്രിസ്റ്റ്യൻ ബേയ്ൽ, ജോവൽ എഡ്ഗർട്ടൻ, ആരോൺ പോൾ, ബെൻ കിംഗ്സ്ലി, ഗോൽഷിഫ്‌തെ ഫർഹാനി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ആഡം കൂപ്പർ, ബിൽ കോളേഗ്, ജഫ്രി കേൻ, സ്റ്റീവെൻ സെയ്‌ലിയൻ എന്നിവരാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.

800 കോടിക്ക് മുകളിൽ മുടക്ക് മുതലുള്ള എക്‌സോഡസ് റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ തന്നെ 156 കോടി കളക്ഷൻ സ്വന്തമാക്കി. ഡാരൻ അറോണോഫ്‌സ്‌കിയുടെ നോഹ എന്ന ചിത്രത്തിനും ഈ വർഷം ആദ്യം ഈജിപ്തിൽ വിലക്കേർപ്പെടുത്തിയിരുന്നു.