ജാക്കി ചാന്റെ മകന് ആറു മാസം തടവ്

ഹോളിവുഡ് താരം ജാക്കി ചാന്റെ മകൻ ജയ്സി ചാന് ആറു മാസം തടവ് ശിക്ഷ. മയക്കുമരുന്ന് കേസിലാണ് ചൈനീസ് കോടതി ജയ്സി ചാനെ ശിക്ഷിച്ചത്. ലഹരിമരുന്ന് തന്റെ വീട്ടിൽ വച്ച് ഉപയോഗിച്ചെന്ന് ജയ്സി കോടതിയിൽ സമ്മതിച്ചു
 | 
ജാക്കി ചാന്റെ മകന് ആറു മാസം തടവ്

ബീജിങ്: ഹോളിവുഡ് താരം ജാക്കി ചാന്റെ മകൻ ജയ്‌സി ചാന് ആറു മാസം തടവ് ശിക്ഷ. മയക്കുമരുന്ന് കേസിലാണ് ചൈനീസ് കോടതി ജയ്‌സി ചാനെ ശിക്ഷിച്ചത്. ലഹരിമരുന്ന് തന്റെ വീട്ടിൽ വച്ച് ഉപയോഗിച്ചെന്ന് ജയ്‌സി കോടതിയിൽ സമ്മതിച്ചു. 2,000 യുവാൻ (ഏകദേശം 320 ഡോളർ) പിഴ അടയ്ക്കാനും ഡോഗ്‌ചെംഗ് ജില്ലാ കോടതി ഉത്തരവിട്ടു.

കഴിഞ്ഞ ഓഗസ്റ്റിലാണ് തായ്‌വാനീസ് സിനിമാ താരമായ കായ് കോവിനോടൊപ്പം ജയ്‌സിയെ അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്ന് 100 ഗ്രാമിലധികം കഞ്ചാവും പോലീസ് കണ്ടെടുത്തിരുന്നു.
2009 മുതൽ ചൈനീസ് പോലീസിന്റെ ഔദ്യോഗിക നർക്കോട്ടിക്‌സ് കൺട്രോൾ അംബാസിഡറാണ് ജാക്കി ചാൻ.