അവഞ്ചേഴ്‌സ് കണ്ടുകൊണ്ടിരുന്നയാള്‍ മരിച്ച നിലയില്‍

ഹോളിവുഡ് ചിത്രം അവഞ്ചേഴ്സ് കണ്ടുകൊണ്ടിരുന്നയാള് മരിച്ച നിലയില്. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ പ്രൊഡത്തൂരിലാണ് സംഭവമുണ്ടായത്. സിനി ഹബ്ബ് മള്ട്ടിപ്ലക്സില് ചിത്രം കണ്ടുകൊണ്ടിരിക്കുകയായിരുന്ന പെഡ്ഡസപസുപുല ബാഷ (45) എന്നയാളെയാണ് മരിച്ച നിലയില് കണ്ടെത്തിയത്.
 | 

അവഞ്ചേഴ്‌സ് കണ്ടുകൊണ്ടിരുന്നയാള്‍ മരിച്ച നിലയില്‍

ഹോളിവുഡ് ചിത്രം അവഞ്ചേഴ്‌സ് കണ്ടുകൊണ്ടിരുന്നയാള്‍ മരിച്ച നിലയില്‍. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ പ്രൊഡത്തൂരിലാണ് സംഭവമുണ്ടായത്. സിനി ഹബ്ബ് മള്‍ട്ടിപ്ലക്സില്‍ ചിത്രം കണ്ടുകൊണ്ടിരിക്കുകയായിരുന്ന പെഡ്ഡസപസുപുല ബാഷ (45) എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മെയ്ദിനത്തില്‍ കൂട്ടുകാര്‍ക്കൊപ്പം സിനിമക്കെത്തിയ ബാഷ സിനിമ കഴിഞ്ഞിട്ടും സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാത്തത് കണ്ട് പരിശോധിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. ത്രിഡി കണ്ണട മുഖത്ത് വെച്ച് അനങ്ങാതെയിരിക്കുകയായിരുന്നു ഇയാള്‍. കണ്ണുകള്‍ തുറന്നിരിക്കുന്നിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ഹൃദയാഘാതം മൂലമാണ് ഇയാള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അമേരിക്കയിലെ ഹൂസ്റ്റണില്‍ കഴിഞ്ഞയാഴ്ച അവഞ്ചേഴ്‌സ കണ്ടിരുന്നയാള്‍ മരിച്ചതായി വാര്‍ത്തയുണ്ടായിരുന്നു.