റോബിൻ വില്യംസിന്റെ സ്വത്തിനായി ഭാര്യയും മക്കളും തമ്മിൽ തർക്കം

ഓസ്കർ ജേതാവും പ്രമുഖ നടനുമായ റോബിൻ വില്യംസ് വിടപറഞ്ഞിട്ട് അധികം കാലമായില്ല.
 | 
റോബിൻ വില്യംസിന്റെ സ്വത്തിനായി ഭാര്യയും മക്കളും തമ്മിൽ തർക്കം

 

ന്യൂയോർക്ക്: ഓസ്‌കർ ജേതാവും പ്രമുഖ നടനുമായ റോബിൻ വില്യംസ് വിടപറഞ്ഞിട്ട് അധികം കാലമായില്ല. ആഗസ്റ്റിലാണ് 11 നാണ് അദ്ദേഹത്തെ കാലിഫോർണിയയിലെ പാരഡൈസ് കേയിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അദ്ദേംഹം മരിച്ചിട്ട ആറ് മാസം ആകുമ്പോഴേക്കും സ്വത്തിനെ ചൊല്ലിയുള്ള തർക്കം തുടങ്ങിക്കഴിഞ്ഞു.

റോബിൻ വില്യംസിന്റെ മൂന്നാമത്തെ ഭാര്യ സൂസനും മറ്റ് രണ്ട് ഭാര്യമാരുടെ മക്കളായ സാക്, സെൽഡ, കോഡി വില്യംസ് എന്നിവർ തമ്മിലാണ് തർക്കം. അദ്ദേഹത്തിന്റെ പണത്തിനും എസ്റ്റേറ്റിനും മറ്റ് സ്വത്തുക്കൾക്കും വേണ്ടിയാണ് ഇവർ തമ്മിൽ മത്സരിക്കുന്നത്. എസ്‌റ്റേറ്റിന് വേണ്ട് ഇവർ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ്.

തന്റെ സമ്മതം കൂടാതെ റോബിൻ വില്യംസിന്റെ സ്വകാര്യ സ്വത്തുക്കൾ മക്കൾ കയ്യടിക്കിയെന്നാണ് സാൻ ഫ്രാൻസിസ്‌കോ സുപ്പീരിയർ കോടതിയിൽ നൽകിയ കേസിൽ സൂസൻ ആരോപിക്കുന്നത്. റോബിൻ വില്യംസിന്റെ വസ്ത്രങ്ങൾ, ഫോട്ടോ, സൈക്കിൾ, ഫോസിൽ ശേഖരങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയ വസ്തുക്കളും ഇതിൽപ്പെടുന്നു.