ജെയിംസ് ബോണ്ട് ചിത്രത്തിന് 20 മില്ല്യൺ ഡോളർ നൽകി മെക്‌സിക്കോ

പുതിയ ജെയിംസ് ബോണ്ട് ചിത്രം സ്പെക്ടറിൽ രാജ്യത്തെ മോശമായി ചിത്രീകരിക്കുന്നതൊഴിവാക്കാൻ 20 മില്ല്യൺ ഡോളർ നൽകി മെക്സിക്കോ ഗവൺമെന്റ്. മയക്കുമരുന്നിന്റെ പേരിൽ രാജ്യത്തെ മോശമായി ചിത്രീകരിക്കുന്നതായി കണ്ടതിനെ തുടർന്ന് തിരക്കഥ മാറ്റിയെഴുതുന്നതിന് ഗവൺമെന്റ് 20 മില്ല്യൺ ഡോളർ നൽകിയതായാണ് റിപ്പോർട്ട്.
 | 

ജെയിംസ് ബോണ്ട് ചിത്രത്തിന് 20 മില്ല്യൺ ഡോളർ നൽകി മെക്‌സിക്കോ

പുതിയ ജെയിംസ് ബോണ്ട് ചിത്രം സ്‌പെക്ടറിൽ രാജ്യത്തെ മോശമായി ചിത്രീകരിക്കുന്നതൊഴിവാക്കാൻ 20 മില്ല്യൺ ഡോളർ നൽകി മെക്‌സിക്കോ ഗവൺമെന്റ്. മയക്കുമരുന്നിന്റെ പേരിൽ രാജ്യത്തെ മോശമായി ചിത്രീകരിക്കുന്നതായി കണ്ടതിനെ തുടർന്ന് തിരക്കഥ മാറ്റിയെഴുതുന്നതിന് ഗവൺമെന്റ് 20 മില്ല്യൺ ഡോളർ നൽകിയതായാണ് റിപ്പോർട്ട്. പുതിയ തിരക്കഥയിൽ മാതൃകാ രാജ്യമായി വേണം മെക്‌സിക്കോയെ ചിത്രീകരിക്കേണ്ടതെന്നും ഗവൺമെന്റ് ആവശ്യപ്പെട്ടതായി സൂചനയുണ്ട്. യു.എസ് വെബ്‌സൈറ്റ് ടാക്‌സ്അനലിസ്റ്റ്‌സ്.കോമാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മറ്റ് ചില പ്രധാന വ്യവസ്ഥകളും മെക്‌സിക്കോ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രം മെക്‌സിക്കോയിൽ നിന്നാകരുത് എന്നതാണ് അതിൽ ഒന്ന്. മറ്റൊന്ന് മെക്‌സിക്കൻ നടി സ്‌റ്റെഫാനി സിഗ്മാനെ ചിത്രത്തിൽ ഉൾപ്പെടുത്തണമെന്നതും. ചിത്രത്തിന്റെ നിർമ്മാതാക്കളുമായി ഇതിൽ ധാരണയായതായാണ് സൂചന.

ഇരുപത്തിനാലാമത് ജെയിംസ് ബോണ്ട് ചിത്രമാണ് സ്‌പെക്ടർ. സ്‌കൈഫാൾ പ്രേക്ഷകർക്ക് സമ്മാനിച്ച സാം മെൻഡെസ് തന്നെയാണ് പുതിയ ചിത്രത്തിന്റെയും സംവിധായകൻ. ഡാനിയൽ ക്രെയിഗ് നായകനാകുന്ന ചിത്രത്തിൽ മോണിക്ക ബലൂച്ചിയാണ് നായിക. മെക്‌സിക്കോ സിറ്റി, മൊറാക്കോ, സോൾഡൻ, ഒബർടിലിയ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ വർഷം നവംബർ 15ന് ചിത്രം തീയറ്ററുകളിലെത്തും.