നടിയുടെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കുന്നതായി പരാതി ലഭിച്ചിരുന്നു; പോലീസിന് മുന്നില്‍ വെളിപ്പെടുത്തലുമായി ഇടവേള ബാബു

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതി ദിലീപിനെതിരെ എ.എം.എം.എ ജനറല് സെക്രട്ടറി പോലീസില് നല്കിയ മൊഴി പുറത്തായി. നേരത്തെ വിമണ് ഇന് സിനിമാ കളക്ടീവ് ദിലീപിനെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങള് സാധൂകരിക്കുന്നതാണ് മൊഴി. ദിലീപ് തന്റെ അവസരങ്ങള് ഇല്ലാതാക്കുന്നതായി ആക്രമിക്കപ്പെട്ട നടി പരാതി നല്കിയിരുന്നു. നടിയുടെ പരാതിയില് പറഞ്ഞ കാര്യങ്ങളില് വാസ്തവമുള്ളതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും ഇടവേള ബാബു പോലീസില് പറഞ്ഞിരുന്നു.
 | 

നടിയുടെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കുന്നതായി പരാതി ലഭിച്ചിരുന്നു; പോലീസിന് മുന്നില്‍ വെളിപ്പെടുത്തലുമായി ഇടവേള ബാബു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതി ദിലീപിനെതിരെ എ.എം.എം.എ ജനറല്‍ സെക്രട്ടറി പോലീസില്‍ നല്‍കിയ മൊഴി പുറത്തായി. നേരത്തെ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് ദിലീപിനെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ സാധൂകരിക്കുന്നതാണ് മൊഴി. ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കുന്നതായി ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയിരുന്നു. നടിയുടെ പരാതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ വാസ്തവമുള്ളതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും ഇടവേള ബാബു പോലീസില്‍ പറഞ്ഞിരുന്നു.

നടി ദിലീപിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ദിലീപുമായി സംസാരിക്കുകയും ചെയ്തിരുന്നു. ആവശ്യമില്ലാത്ത കാര്യത്തില്‍ തലയിടുന്നത് എന്തിനാണെന്ന് ദിലീപ് മറുപടി പറഞ്ഞു. ഏതൊക്കെ സിനിമകളില്‍ നിന്നാണ് നടിയെ ദിലീപിന്റെ ഇടപെടല്‍ മൂലം ഒഴിവാക്കിയതെന്ന് പറഞ്ഞിട്ടില്ലെന്നും ബാബുവിന്റെ മൊഴിയില്‍ പറയുന്നു. നടിയോട് വൈരാഗ്യം തീര്‍ക്കാന്‍ ദിലീപ് ശ്രമിക്കുന്നതിനെക്കുറിച്ച് എ.എം.എം.എ ഭാരവാഹികള്‍ക്ക് അറിവുണ്ടായിരുന്നിട്ടും വ്യക്തമായ നടപടി സ്വീകരിച്ചില്ലെന്ന കാര്യം ഇതോടെ വ്യക്തമാവുകയാണ്.

നേരത്തെ നടന്‍ സിദ്ദിഖും സമാന മൊഴിയാണ് പോലീസിന് നല്‍കിയത്. ദിലീപിനോട് രാജി ആവശ്യപ്പെടുകയായിരുന്നുവെന്ന് നേരത്തെ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലാലിന്റെ നീക്കം ഡബ്ല്യുസിസിയും എ.എം.എം.എയിലെ വിമതരും ഉണ്ടാക്കിയ സമ്മര്‍ദ്ദത്തിന്റെ ഫലമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു പരിപാടിക്കിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് കാവ്യ മാധവനും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ വഴക്കുണ്ടായതായും തുടര്‍ന്ന് ദിലീപ് നടിയോട് ദേഷ്യപ്പെട്ടതായി തനിക്കറിയാമെന്നും ബാബുവിന്റെ മൊഴിയില്‍ പറയുന്നുണ്ട്.