കര്‍ണാടകയില്‍ കാലാ റിലീസ് ചെയ്യും; സര്‍ക്കാര്‍ സുരക്ഷ നല്‍കണമെന്ന് രജനികാന്ത്

കര്ണാടകയില് കാലാ റിലീസ് ചെയ്യുമെന്ന് നടന് രജനികാന്ത്. രജനികാന്തിനും സിനിമയ്ക്കുമെതിരെ കന്നട സിനിമാ സംഘടനകളുടെ പ്രതിഷേധത്തിനിടയിലാണ് താരത്തിന്റെ പ്രസ്താവന. 'കാല'ക്ക് കര്ണാടകയില് പ്രശ്നങ്ങള് നേരിടേണ്ടി വരില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചിത്രം പ്രദര്ശിപ്പിക്കുന്നതിന് ആവശ്യമായ സുരക്ഷ സര്ക്കാര് നല്കുമെന്നാണ് പ്രതീക്ഷയെന്നും രജനി പറഞ്ഞു.
 | 

കര്‍ണാടകയില്‍ കാലാ റിലീസ് ചെയ്യും; സര്‍ക്കാര്‍ സുരക്ഷ നല്‍കണമെന്ന് രജനികാന്ത്

ചെന്നൈ: കര്‍ണാടകയില്‍ കാലാ റിലീസ് ചെയ്യുമെന്ന് നടന്‍ രജനികാന്ത്. രജനികാന്തിനും സിനിമയ്ക്കുമെതിരെ കന്നട സിനിമാ സംഘടനകളുടെ പ്രതിഷേധത്തിനിടയിലാണ് താരത്തിന്റെ പ്രസ്താവന. ‘കാല’ക്ക് കര്‍ണാടകയില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് ആവശ്യമായ സുരക്ഷ സര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും രജനി പറഞ്ഞു.

തമിഴര്‍ മാത്രമല്ല, മറ്റു ഭാഷ സംസാരിക്കുന്നവരും കാലാ കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ചിത്രം കര്‍ണാടകയിലും റിലീസ് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം രജനികാന്ത് മാപ്പുപറഞ്ഞാലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കന്നഡ സംഘടനാ നേതാക്കള്‍. മുഖ്യമന്ത്രി കുമാരസ്വാമിക്കും രജനിയോട് അതൃപ്തിയുണ്ട്.

കാവേരി വിഷയത്തില്‍ കന്നടിഗരെ വൈകാരിമായി വേദനിപ്പിക്കുന്ന പ്രസ്താവന നടത്തിയ രജനികാന്തിന്റെ സിനിമ യാതൊരു കാരണവശാലും കാണരുതെന്നും റിലീസ് ചെയ്താല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കന്നഡ സംഘടനാ നേതാക്കള്‍ പറഞ്ഞു.