‘വാടി യെന്‍ തങ്കസെല’; ‘കാല’യിലെ രജനികാന്തിന്റെ കിടിലന്‍ ഡാന്‍സ് കാണാം; വീഡിയോ

ഏറ്റവും പുതിയ രജനികാന്ത് ചിത്രം കാലയിലെ വാടി യെന് തങ്കസെല എന്ന ഗാനത്തിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലാകുന്നു. ഗാനം പുറത്തിറങ്ങി മണിക്കൂറുകള്ക്കകം കണ്ടത് 18 ലക്ഷത്തിലധികം പേരാണ്. ഇശ്വരി റാവുവും രജനീകാന്തും ഒരുമിക്കുന്ന ഗാനരംഗത്തില് നൃത്ത രംഗങ്ങളാണ് ശ്രദ്ധേയം. രജനികാന്തിന്റെ ചുവടുകളെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല് മീഡിയയില് രംഗത്ത് വന്നിരിക്കുന്നത്.
 | 

‘വാടി യെന്‍ തങ്കസെല’; ‘കാല’യിലെ രജനികാന്തിന്റെ കിടിലന്‍ ഡാന്‍സ് കാണാം; വീഡിയോ

കൊച്ചി: ഏറ്റവും പുതിയ രജനികാന്ത് ചിത്രം കാലയിലെ വാടി യെന്‍ തങ്കസെല എന്ന ഗാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം കണ്ടത് 18 ലക്ഷത്തിലധികം പേരാണ്. ഇശ്വരി റാവുവും രജനീകാന്തും ഒരുമിക്കുന്ന ഗാനരംഗത്തില്‍ നൃത്ത രംഗങ്ങളാണ് ശ്രദ്ധേയം. രജനികാന്തിന്റെ ചുവടുകളെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരിക്കുന്നത്.

ബോളിവുഡ് താരം ഹുമ ഖുറേഷിയും തമിഴ് മുന്‍നിര താരം സമുദ്രക്കനിയും ഗാനത്തില്‍ കടന്നുവരുന്നുണ്ട്. അരുണ്‍രാജ കാമരാജിന്റെ വരികള്‍ക്ക്. മഹേഷ് നാരായണനാണ് സംഗീതം. ശങ്കര്‍ മഹാദേവന്‍, പ്രദീപ് കുമാര്‍, അനന്ദു എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാ രഞ്ജിത്ത് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

വീഡിയോ കാണാം.