‘കത്തി’യുടെ ടീസർ ഇതിനോടകം യൂടൂബിൽ കണ്ടത് എട്ട് ലക്ഷത്തിലധികം പേർ

ഇളയ ദളപതി വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം 'കത്തി'യുടെ ടീസർ പുറത്തിറങ്ങി. തകർപ്പൻ വിജയം നേടിയ തുപ്പാക്കിക്ക് ശേഷം എ. ആർ.മുരുകദോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുരുകദോസ് തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
 | 

ചെന്നൈ: ഇളയ ദളപതി വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ‘കത്തി’യുടെ ടീസർ പുറത്തിറങ്ങി. തകർപ്പൻ വിജയം നേടിയ തുപ്പാക്കിക്ക് ശേഷം എ. ആർ.മുരുകദോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുരുകദോസ് തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിൽ സമാന്തയാണ് നായിക. ബോളിവുഡ് താരം നിഥിൻ മുകേഷാണ് വില്ലനായെത്തുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കത്തിയുടെ ടീസർ ഇതിനോടകം എട്ട് ലക്ഷത്തിലധികം പേർ യൂടൂബിൽ കണ്ട് കഴിഞ്ഞു. ചിത്രത്തിലെ ഗാനങ്ങൾ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അനിരുദ്ധാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഗാനഗന്ധർവൻ യേശുദാസും നടൻ വിജയും ചിത്രത്തിൽ ഗാനം ആലപിച്ചിട്ടുണ്ട്. രാജാറാണി എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച ജോർജ് വില്ല്യംസാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അയ്യങ്കാരൻ ഇന്റർനാഷനലിന്റെയും ലൈക്ക പ്രൊഡക്ഷൻസിന്റെയും ബാനറിൽ കെ.കരുണാമൂർത്തിയും എ. സുഭാസ്‌ക്കരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തും.