ഗര്‍ഭിണിയായ അമ്മയ്‌ക്കൊത്ത് സാക്കിന്റെ ആഘോഷങ്ങള്‍; മനം കവര്‍ന്ന് ലിസ ഹെയ്ഡനും

2017 മെയ് 17നാണ് ലിസയ്ക്ക് സാക്ക് ജനിക്കുന്നത്. സാക്ക് ജനിച്ച് കഴിഞ്ഞ് കുറച്ചു ദിവസത്തിനു ശേഷം പാരീസ് ഫാഷന് വീക്കില് ലിസ പങ്കെടുത്തിരുന്നു.
 | 
ഗര്‍ഭിണിയായ അമ്മയ്‌ക്കൊത്ത് സാക്കിന്റെ ആഘോഷങ്ങള്‍; മനം കവര്‍ന്ന് ലിസ ഹെയ്ഡനും

മുംബൈ: ഗര്‍ഭിണിയായ അമ്മയ്‌ക്കൊത്തുള്ള സാക്ക് ലാല്‍വാനിയുടെ ആഘോഷങ്ങളാണ് ബോളിവുഡിലെ പ്രധാന സംസാരം. ബോളിവുഡ് സുന്ദരിയും മോഡലുമായ ലിസ ഹെയ്ഡന്റെ മകനാണ് സാക്ക്. ലിസ ഇപ്പോള്‍ ഗര്‍ഭിണിയാണ്. സാക്കുമൊത്ത് തന്റെ ഗര്‍ഭകാലം ആഘോഷിക്കുന്ന നിരവധി ചിത്രങ്ങളാണ് ലിസ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഇവയെല്ലാം വൈറലാണ്. സഹതാരങ്ങളും ലിസയ്ക്കും സാക്കിനും ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട്.

2017 മെയ് 17നാണ് ലിസയ്ക്ക് സാക്ക് ജനിക്കുന്നത്. സാക്ക് ജനിച്ച് കഴിഞ്ഞ് കുറച്ചു ദിവസത്തിനു ശേഷം പാരീസ് ഫാഷന്‍ വീക്കില്‍ ലിസ പങ്കെടുത്തിരുന്നു. ആകര്‍ഷകമായി മെലിഞ്ഞ ശരീരത്തില്‍ ചുവന്ന നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് ലിസ എത്തിയത്. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ഗര്‍ഭധാരണം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്നാണ് ലിസയുടെ അഭിപ്രായം.

മോഡലിംഗിലൂടെ സിനിമയിലെത്തിയ ലിസ ചെന്നൈ സ്വദേശിയാണ്. മലയാളിയായ വെങ്കിട്ടിന്റെയും ഓസ്‌ട്രേലിയന്‍ വംശജയായ അന്ന ഹെയ്ഡന്റെയും മകളാണ്. 2010ല്‍ പുറത്തിറങ്ങിയ ആയിഷയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ലിസയെ ശ്രദ്ധേയമാക്കിയത് ക്യൂനിലെ കഥാപാത്രമായിരുന്നു. ബ്രിട്ടനിലെ വ്യവസായിയായ ദിനോ ലവാനിയാണ് ലിസയുടെ ഭര്‍ത്താവ്.

 

View this post on Instagram

 

💫

A post shared by Lisa Lalvani (@lisahaydon) on

 

View this post on Instagram

 

Hey baby

A post shared by Lisa Lalvani (@lisahaydon) on

 

View this post on Instagram

 

My little sisters photography @julia.haydon

A post shared by Lisa Lalvani (@lisahaydon) on