ലാലിസത്തിന് രണ്ട് കോടി: വിശദീകരണവുമായി രതീഷ് വേഗ

ലാലിസത്തിന് രണ്ട് കോടി കൊടുത്തതിനെ തുടർന്നുണ്ടായ വിവാദങ്ങളെക്കുറിച്ച് ബാൻഡിന്റെ സംഗീത സംവിധായകൻ രതീഷ് വേഗ പ്രതികരിച്ചു. മോഹൻലാൽ വ്യക്തിപരമായി ഒരു കാശുപോലും വാങ്ങിയിട്ടില്ല. ബാൻഡ് ട്രൂപ്പിന്റെ ഫീസ് മാത്രമാണ് തങ്ങൾ ഈടാക്കിയതെന്നും രതീഷ് പറഞ്ഞു. ബാൻഡ് ട്രൂപ്പിൽ എം.ജി. ശ്രീകുമാർ, സുജാത, കാർത്തിക്, ഹരിഹരൻ, അൽക്കാ യാഗ്നിക്, ഉദിത് നാരായണൻ തുടങ്ങി നിരവധി ഗായകരുണ്ട്. അവരൊക്കെ ട്രൂപ്പിനുവേണ്ടി പാടാൻ വരുന്നവരാണ്. അവരുടെ യാത്രയ്ക്കും പ്രാക്ടീസിനും താമസത്തിനുമൊക്കെ ചെലവില്ലേ. അതൊക്കെ സൗജന്യമാക്കി കൊടുക്കാൻ കഴിയുമോ? ട്രൂപ്പിലെ മറ്റ് അംഗങ്ങൾക്കും അവരുടെ ശമ്പളം കൊടുക്കേണ്ടയെന്നും അദ്ദേഹം ചോദിക്കുന്നു. റൺ കേരള റണ്ണിന്റെ പരിപാടിയിൽ ഉടനീളം ഒരു പൈസപോലും വാങ്ങാതെയാണ് മോഹൻലാൽ പങ്കെടുത്തതെന്നും രതീഷ് അവകാശപ്പെടുന്നു.
 | 
ലാലിസത്തിന് രണ്ട് കോടി: വിശദീകരണവുമായി രതീഷ് വേഗ

കൊച്ചി: ലാലിസത്തിന് രണ്ട് കോടി കൊടുത്തതിനെ തുടർന്നുണ്ടായ വിവാദങ്ങളെക്കുറിച്ച് ബാൻഡിന്റെ സംഗീത സംവിധായകൻ രതീഷ് വേഗ പ്രതികരിച്ചു. മോഹൻലാൽ വ്യക്തിപരമായി ഒരു കാശുപോലും വാങ്ങിയിട്ടില്ല. ബാൻഡ് ട്രൂപ്പിന്റെ ഫീസ് മാത്രമാണ് തങ്ങൾ ഈടാക്കിയതെന്നും രതീഷ് പറഞ്ഞു. ബാൻഡ് ട്രൂപ്പിൽ എം.ജി. ശ്രീകുമാർ, സുജാത, കാർത്തിക്, ഹരിഹരൻ, അൽക്കാ യാഗ്‌നിക്, ഉദിത് നാരായണൻ തുടങ്ങി നിരവധി ഗായകരുണ്ട്. അവരൊക്കെ ട്രൂപ്പിനുവേണ്ടി പാടാൻ വരുന്നവരാണ്. അവരുടെ യാത്രയ്ക്കും പ്രാക്ടീസിനും താമസത്തിനുമൊക്കെ ചെലവില്ലേ. അതൊക്കെ സൗജന്യമാക്കി കൊടുക്കാൻ കഴിയുമോ? ട്രൂപ്പിലെ മറ്റ് അംഗങ്ങൾക്കും അവരുടെ ശമ്പളം കൊടുക്കേണ്ടയെന്നും അദ്ദേഹം ചോദിക്കുന്നു. റൺ കേരള റണ്ണിന്റെ പരിപാടിയിൽ ഉടനീളം ഒരു പൈസപോലും വാങ്ങാതെയാണ് മോഹൻലാൽ പങ്കെടുത്തതെന്നും രതീഷ് അവകാശപ്പെടുന്നു.

വിവാദം ഉന്നയിക്കുന്നവർ അക്കാര്യമൊക്കെ മറന്നുപോവുകയാണ്. യാതൊരു അടിസ്ഥാനവുമില്ലാതെ വിവാദങ്ങൾ പടച്ചുവിടുകയാണ്. ട്രൂപ്പിന്റെ പെർഫോമൻസ് എന്നത് സെൽഫ് പ്രമോഷൻ അല്ലെന്നും ഇന്ത്യൻ സിനിമയ്ക്കുള്ള ട്രിബ്യൂട്ടാണെന്നും രതീഷ് പറഞ്ഞു. മോഹൻലാലിന് സർക്കാരിന്റെ ഒരു പൈസപോലും വേണ്ടെ. സച്ചിൻ വരുന്നതും ഒരു മ്യൂസിക് ബാൻഡിന്റെ പെർഫോമൻസുമായി താരതമ്യം ചെയ്യരുതെന്നും രതീഷ് ആവശ്യപ്പെട്ടു.

മോഹൻലാൽ എന്ന വ്യക്തിയെ അടുത്തറിയാത്തവരാണ് ഈ വിവാദങ്ങൾക്കു പിന്നിൽ. ദേശീയ ഗെയിംസ് പാനലിൽ ഒരു പറ്റം മണ്ടന്മാരല്ല ഇരിക്കുന്നതെന്ന് ആരോപണം ഉന്നയിക്കുന്നവർ മറന്നുപോകുന്നു. കൃത്യമായ കണക്കും കാര്യവുമില്ലാതെ ആരെങ്കിലും വാരിക്കോരി കാശു കൊടുക്കുമോയെന്നും രതീഷ് വേഗ പറഞ്ഞു.

ലാലിസത്തിന് വേണ്ടി രണ്ട് കോടി സർക്കാർ നൽകിയതിനെ സംവിധായകൻ വിനയൻ ഫേസ്ബുക്ക് പേജിലൂടെ വിമർശിച്ചിരുന്നു. ഒരു സ്റ്റേജ് ഷോ പോലും നടത്താത്ത ഒരു ബാൻഡിന് രണ്ട് കോടി പ്രതിഫലം ലഭിക്കുന്നത് ലോകത്തിലെ ആദ്യ സംഭവമായിരിക്കുമെന്നും വിനയൻ പറഞ്ഞു.

കടപ്പാട്: കേരളകൗമുദി