‘സുഹൃത്തുക്കളെ, സഖാക്കളെ, സ്വാമി ശരണം’; നാല്പത്തിയൊന്ന് ടീസര്‍ പുറത്ത്

ലാല് ജോസ് സംവിധാനം ചെയ്യുന്ന നാല്പത്തിയൊന്ന് എന്ന ചിത്രത്തിന്റെ ടീസര് പുറത്ത്.
 | 
‘സുഹൃത്തുക്കളെ, സഖാക്കളെ, സ്വാമി ശരണം’; നാല്പത്തിയൊന്ന് ടീസര്‍ പുറത്ത്

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന നാല്‍പത്തിയൊന്ന് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ബിജു മേനോനും നിമിഷ സജയനും മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ശബരിമല പ്രധാന വിഷയമാകുന്നു. രണ്ട് കടുത്ത കമ്യൂണിസ്റ്റ് അനുഭാവികള്‍ ശബരിമലയില്‍ പോകുന്നതും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 25-ാമത്തെ ചിത്രമായ നാല്‍പത്തിയൊന്നിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് പി.ജി.പ്രഗീഷ് ആണ്. ഛായാഗ്രഹണം എസ്.കുമാറും എഡിറ്റിംഗ് രഞ്ജന്‍ ഏബ്രഹാമും സംഗീതം ബിജിബാലുമാണ് നിര്‍വഹിച്ചിരിക്കുന്നത്. നവംബറില്‍ ചിത്രം തീയേറ്ററുകളില്‍ എത്തും.

ടീസര്‍ കാണാം