ട്രെയിലര്‍ ഗംഭീരം; ജയരാജിന്റെ വീരത്തിന്റെ ട്രെയിലറിന് ആമിര്‍ ഖാന്റെ പ്രശംസ

ജയരാജ് സംവിധാനം ചെയ്യുന്ന വീരം എന്ന ചിത്രത്തിന്റെ ട്രെയിലറിനെ പുകഴ്ത്തി ബോളിവുഡ് താരം ആമിര് ഖാന്. വടക്കന്പാട്ടിലെ ചന്തുവിന്റെ കഥ ഷേക്സ്പിയര് നാടകമായ മാക്ബത്തിന്റെ പശ്ചാത്തലത്തില് പുനഃസൃഷ്ടിച്ചിരിക്കുന്ന ജയരാജിന്റെ വീരത്തിന്റെ ട്രെയിലറിനെ ഗംഭീരം എന്നാണ് ആമിര് വിശേഷിപ്പിക്കുന്നത്. ചിത്രത്തിലെ നായകനായ കുനാല് കപൂറിന് ആശംസകള് നേര്ന്നു കൊണ്ടാണ് ആമിറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
 | 

ട്രെയിലര്‍ ഗംഭീരം; ജയരാജിന്റെ വീരത്തിന്റെ ട്രെയിലറിന് ആമിര്‍ ഖാന്റെ പ്രശംസ

ജയരാജ് സംവിധാനം ചെയ്യുന്ന വീരം എന്ന ചിത്രത്തിന്റെ ട്രെയിലറിനെ പുകഴ്ത്തി ബോളിവുഡ് താരം ആമിര്‍ ഖാന്‍. വടക്കന്‍പാട്ടിലെ ചന്തുവിന്റെ കഥ ഷേക്സ്പിയര്‍ നാടകമായ മാക്ബത്തിന്റെ പശ്ചാത്തലത്തില്‍ പുനഃസൃഷ്ടിച്ചിരിക്കുന്ന ജയരാജിന്റെ വീരത്തിന്റെ ട്രെയിലറിനെ ഗംഭീരം എന്നാണ് ആമിര്‍ വിശേഷിപ്പിക്കുന്നത്. ചിത്രത്തിലെ നായകനായ കുനാല്‍ കപൂറിന് ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് ആമിറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കഴിഞ്ഞ ദിവസം റിലീസായ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോളിവുഡ് സൂപ്പര്‍താരം ഹൃതിക് റോഷനാണ് ട്രെയിലര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. ആദ്യമായാണ് ഒരു ബോളിവുഡ് താരം മലയാള സിനിമ ട്രൈലര്‍ പുറത്തിറക്കുന്നത്. 35 കോടിയോളം രൂപ മുതല്‍മുടക്കുള്ള ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ ഉറ്റു നോക്കുന്നത്.

മികച്ച സാങ്കേതികതയോടെ ചെയ്ത സിനിമയുടെ ഗ്രാഫിക്‌സിനു മാത്രം ചെലവിട്ടത് 20 കോടി രൂപയാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി ജയരാജിന്റെ ഈ സ്വപ്ന ചിത്രം പ്രദര്‍ശനത്തിനെത്തും. ചന്ദ്രകല ആര്‍ട്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്.

ട്രെയിലര്‍ കാണാം