വിവാദങ്ങൾ: അടൂർ രാജി വച്ചേക്കും

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉപദേശക സമിതി ചെയർമാൻ സ്ഥാനത്ത് നിന്ന് അടൂർ ഗോപാലകൃഷ്ണൻ രാജി വയ്ക്കാൻ സാധ്യത. ചലച്ചിത്രോത്സവ നടത്തിപ്പ് സംബന്ധിച്ച് അടൂർ മുന്നോട്ടു വച്ച നിർദ്ദേശങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിന്തിരിഞ്ഞ സാഹചര്യത്തിലാണ് രാജി സൂചന.
 | 

വിവാദങ്ങൾ: അടൂർ രാജി വച്ചേക്കും
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉപദേശക സമിതി ചെയർമാൻ സ്ഥാനത്ത് നിന്ന് അടൂർ ഗോപാലകൃഷ്ണൻ രാജി വയ്ക്കാൻ സാധ്യത. ചലച്ചിത്രോത്സവ നടത്തിപ്പ് സംബന്ധിച്ച് അടൂർ മുന്നോട്ടു വച്ച നിർദ്ദേശങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിന്തിരിഞ്ഞ സാഹചര്യത്തിലാണ് രാജി സൂചന.

അടൂർ മുന്നോട്ട് വച്ച പല നിർദ്ദേശങ്ങളും സംസ്ഥാന സർക്കാർ അംഗീകരിച്ചെങ്കിലും പിന്നീട് എതിർപ്പുകൾ ഉയർന്നപ്പോൾ നിലപാട് മാറ്റുകയായിരുന്നു. അടൂരിന്റെ പ്രധാന നിർദ്ദേശങ്ങളൊന്നും അംഗീകരിക്കാൻ സർക്കാരോ ചലച്ചിത്ര അക്കാദമിയോ തയ്യാറായിട്ടില്ലായിരുന്നു. ചലച്ചിത്ര മേളയിൽ ഡലിഗേറ്റ് പാസ് നൽകുന്നതിന് മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ അക്കാദമി തയ്യാറായെങ്കിലും വിമർശനങ്ങൾ ഉയർന്നപ്പോൾ അത് പിൻവലിക്കുകയും അപേക്ഷിക്കുന്നവർക്കെല്ലാം നൽകുമെന്ന് അറിയിക്കുകയുമായിരുന്നു.

നെറ്റ്പാക്, ഫിപ്രസി ജൂറികൾ മലയാള സിനിമയ്ക്ക് നൽകുന്ന അവാർഡുകൾ നിർത്തലാക്കണമെന്നും പകരം പ്രത്യേക ജൂറിയെ നിശ്ചയിച്ച് മലയാള സിനിമക്ക് അവാർഡ് ഏർപ്പെടുത്തണമെന്നും അടൂർ നിർദ്ദേശിച്ചിരുന്നു. എന്നാൽ എതിർപ്പു ശക്തമായപ്പോൾ മന്ത്രി ഈ നിലപാടും മാറ്റി.