സില്‍ക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിനോട് ആവര്‍ത്തിക്കരുതെന്ന് അഞ്ജലി അമീര്‍

നമ്മള് സില്ക്ക് സ്മിത എന്ന നടിയോട് ചെയ്തത് സണ്ണി ലിയോണിന്റെ കാര്യത്തില് ആവര്ത്തിക്കരുതെന്ന് ട്രാന്സ്ജെന്ഡര് നടി അഞ്ജലി അമീര്. നടന് സലിം കുമാറിനൊപ്പമുള്ള ചിത്രത്തിന് താഴെ വന്ന കമന്റുകള് വായിച്ചപ്പോള് തനിക്ക് വിഷമമായെന്നും പോണ് സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പ്രതിഫലത്തിന്റെ ഇരുപതിലൊന്ന് മാത്രം കിട്ടുന്ന മലയാളത്തില് അവര് വന്ന് അഭിനയിക്കുന്നത് തനിക്കു കിട്ടുന്ന സ്നേഹവും സ്വീകരണവും ആത്മാര്ത്ഥമാണെന്ന് വിചാരിച്ചിട്ടാണെന്നും അഞ്ജലി പറയുന്നു.
 | 
സില്‍ക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിനോട് ആവര്‍ത്തിക്കരുതെന്ന് അഞ്ജലി അമീര്‍

നമ്മള്‍ സില്‍ക്ക് സ്മിത എന്ന നടിയോട് ചെയ്തത് സണ്ണി ലിയോണിന്റെ കാര്യത്തില്‍ ആവര്‍ത്തിക്കരുതെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ നടി അഞ്ജലി അമീര്‍. നടന്‍ സലിം കുമാറിനൊപ്പമുള്ള ചിത്രത്തിന് താഴെ വന്ന കമന്റുകള്‍ വായിച്ചപ്പോള്‍ തനിക്ക് വിഷമമായെന്നും പോണ്‍ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പ്രതിഫലത്തിന്റെ ഇരുപതിലൊന്ന് മാത്രം കിട്ടുന്ന മലയാളത്തില്‍ അവര്‍ വന്ന് അഭിനയിക്കുന്നത് തനിക്കു കിട്ടുന്ന സ്‌നേഹവും സ്വീകരണവും ആത്മാര്‍ത്ഥമാണെന്ന് വിചാരിച്ചിട്ടാണെന്നും അഞ്ജലി പറയുന്നു.

ആ വിശ്വാസം തകര്‍ത്ത് മലയാളികളെയും കേരളത്തെയും ദയവു ചെയ്ത് പറയിപ്പിക്കല്ലെയെന്നും സില്‍ക്ക് സ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെ ആവര്‍ത്തിക്കരുതെന്നും അഞ്ജലി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. രംഗീല എന്ന ചിത്രത്തില്‍ സണ്ണിയും ഒപ്പം അഭിനയിക്കുന്ന കാര്യം അറിയിച്ചുകൊണ്ടാണ് സലിം കുമാര്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. അതിനു താഴെ നിരവധി കമന്റുകള്‍ നിറഞ്ഞിരുന്നു.

അഞജ്‌ലിയുടെ പോസ്റ്റ് കാണാം

ഈ ഒരു ഫോട്ടോ കണ്ടപ്പോ ആദ്യം എനിക്ക് ഒരു പാട് സന്തോഷം തോന്നി.മലയാള സിനിമയുടെ വളർച്ചയിൽ അഭിമാനവും. ഈ ഫോട്ടോയുടെ താഴെ വന്ന കമൻറുകൾ വായിച്ചപ്പോൾ സത്യത്തിൽ വിഷമമായി ഒരു പക്ഷെ തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രധിനിതി എന്നുള്ള നിലയിൽ എനിക്ക് പറയാനുള്ളത് അവർ പോൺ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്മൻറിന്റ 20/1 ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തിൽ വന്നഭിനയിക്കുന്നത് അവർക്കിവിടെ കിട്ടുന്ന സ്നേഹവും സ്വീകരണവും ജനുവിനാണെന്ന് വിജാരിച്ചാട്ടാണ് ആ വിശ്വാസം നിങ്ങൾ തകർത്ത് മലയാളികളെയും കേരളത്തേയും ദയവു ചെയ്ത് പറയിപ്പിക്കല്ലെ. നമ്മൾസിൽക്കിസ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവർത്തിക്കുത്- അവർ സന്തോഷിക്കട്ടെ. ഒരു പാടിഷ്ടം Sunny Leoneസണ്ണി ലിയോണി നല്ല നല്ല വേഷങ്ങൾ സൗത്തിന്ത്യയിൽ കിട്ടട്ടെ

View this post on Instagram

A post shared by Anjali ameer. (@anjali_ameer___________) on