മാണിയെ പരിഹസിച്ച് അനൂപ് ചന്ദ്രന്റെ വീഡിയോ സെൽഫി. സൈബർലോകത്ത് പുതിയ പ്രതിഷേധം

അഴിമതി ആരോപണ വിധേയനായ ധനകാര്യവകുപ്പ് മന്ത്രി കെ.എം.മാണിയെ പരിഹസിച്ച് സിനിമാതാരം അനൂപ് ചന്ദ്രന്റെ സെൽഫി വീഡിയോ. #enetevaka500 എന്ന ക്യാപയിനിന്റെ ഭാഗമായാണ് അനൂപ് വീഡിയോ പോസ്റ്റ് ചെയ്തത്. പ്രചരണത്തിൽ ഇന്നലെ ഫേസ്ബുക്ക് കവർ ഇമേജ് മാറ്റൽ പ്രതിഷേധമായിരുന്നു. മാണിസാർ രാജിവച്ച് ജനാധിപത്യത്തെ നാണംകെടുത്തരുത് എന്ന് രേഖപ്പെടുത്തിയ കവർ ഇമേജാണ് പ്രതിഷേധക്കാർ പ്രചരിപ്പിച്ചത്. ഇതേ ആശയം തന്നെയാണ് അനൂപിന്റെ സെൽഫി വീഡിയോയിലും ഉള്ളത്.
 | 
മാണിയെ പരിഹസിച്ച് അനൂപ് ചന്ദ്രന്റെ വീഡിയോ സെൽഫി. സൈബർലോകത്ത് പുതിയ പ്രതിഷേധം

 

കൊച്ചി: അഴിമതി ആരോപണ വിധേയനായ ധനകാര്യവകുപ്പ് മന്ത്രി കെ.എം.മാണിയെ പരിഹസിച്ച് സിനിമാതാരം അനൂപ് ചന്ദ്രന്റെ സെൽഫി വീഡിയോ. #enetevaka500 എന്ന ക്യാപയിനിന്റെ ഭാഗമായാണ് അനൂപ് വീഡിയോ പോസ്റ്റ് ചെയ്തത്. പ്രചരണത്തിൽ ഇന്നലെ ഫേസ്ബുക്ക് കവർ ഇമേജ് മാറ്റൽ പ്രതിഷേധമായിരുന്നു. മാണിസാർ രാജിവച്ച് ജനാധിപത്യത്തെ നാണംകെടുത്തരുത് എന്ന് രേഖപ്പെടുത്തിയ കവർ ഇമേജാണ് പ്രതിഷേധക്കാർ പ്രചരിപ്പിച്ചത്. ഇതേ ആശയം തന്നെയാണ് അനൂപിന്റെ സെൽഫി വീഡിയോയിലും ഉള്ളത്.

‘എന്റെ മാണി സാറെ, ആരുടെയെങ്കിലും കയ്യും കാലും പിടിച്ചിട്ടാണെങ്കിലും ആ സ്ഥാനത്ത് തന്നെയിരിക്കണം. ഒരിക്കലും ഒഴിഞ്ഞ് കളയരുതേ… ജനാധിപത്യത്തെ വെറുതേ നാണം കെടുത്തരുത് പ്ലീസ്…’ ഇങ്ങനെയാണ് അനൂപ് ചന്ദ്രൻ വീഡിയോയിൽ പറയുന്നത്. കേരളമെന്നു കേട്ടാലോ അഭിമാന പൂരിതമാകണം അന്തരംഗം. മാണിസാറെന്നു കേട്ടാലോ തിളക്കണം, ചോര നമുക്ക് ഞരമ്പുകളിൽ എന്ന് വീഡിയോക്കൊപ്പം രേഖപ്പെടുത്തിയിട്ടുമുണ്ട്.

അനൂപിന്റെ സെൽഫി വീഡിയോയെ തുടർന്ന് സൈബർ ലോകത്ത് പുതിയ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. മാണി സാർ രാജിവക്കരുതെന്ന് അഭ്യർത്ഥിക്കുന്ന സെൽഫി വീഡിയോകൾ സ്വയം ചിത്രീകരിച്ച് ഫേസ്ബുക്കിലും വാട്‌സാപ്പിലും പ്രചരിപ്പിക്കുകയാണ് സൈബർ മലയാളികൾ. #entevaka500, #entevakavoice എന്നിങ്ങനെ രണ്ട് ഹാഷ് ടാഗുകളാണ്  വീഡിയോക്കൊപ്പം ഉള്ളത്.(ആപ്പിൽ വായിക്കുന്നവർക്ക് വീഡിയ ഗാലറിയിൽ നിന്ന് വീഡിയോ കാണാം.)