നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി

നടനും ബിഗ്ബോസ് മലയാളം മത്സരാര്ത്ഥിയുമായിരുന്ന അനൂപ് ചന്ദ്രന് വിവാഹിതനായി
 | 
നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി

തൃശൂര്‍: നടനും ബിഗ്‌ബോസ് മലയാളം മത്സരാര്‍ത്ഥിയുമായിരുന്ന അനൂപ് ചന്ദ്രന്‍ വിവാഹിതനായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അനൂപിന്റെ നാട്ടുകാരി കൂടിയായ ലക്ഷ്മി രാജഗോപാലാണ് വധു. എന്‍ജിനീയറിംഗ് ബിരുദധാരിയായ ലക്ഷ്മി കാര്‍ഷിക രംഗത്ത് സജീവമാണ്.

കാര്‍ഷിക രംഗത്തെ താല്‍പര്യമാണ് ലക്ഷ്മിയെ ഇഷ്ടപ്പെടാന്‍ കാരണമെന്ന് അനൂപ് നേരത്തേ പറഞ്ഞിരുന്നു. അനൂപ് സ്വന്തമായി കൃഷിയും പശു ഫാമും നടത്തുന്നുണ്ട്. ജനുവരി 6നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. അച്ഛന്റെ സുഹൃത്ത് രാജാ മുഹമ്മദ് വഴിയാണ് അനൂപ് ലക്ഷ്മിയെ പരിചയപ്പെടുന്നത്.

ബ്ലാക്ക് എന്ന രഞ്ജിത് ചിത്രത്തിലൂടെ സിനിമയിലെത്തിയ അനൂപ് ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. പിന്നീട് 60 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ശ്രദ്ധ നേടി.