നികുതി വെട്ടിപ്പ്; ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് കാരവനുകള്‍ പിടിച്ചെടുത്തു

സിനിമാ ഷൂട്ടിംഗിനിടെ താരങ്ങളുടെ വിശ്രമത്തിനായി കൊണ്ടുവന്ന കാരവനുകള് പിടിച്ചെടുത്തു. കളമശേരിയിലെ ഷൂട്ടിംഗ് ലൊക്കേഷനില് നിന്നാണ് മോട്ടോര് വാഹന എന്ഫോഴ്സ്മെന്റ് മൂന്ന് കാരവനുകള് പിടിച്ചെടുത്തത്. നികുതി വെട്ടിച്ചതിനാണ് നടപടിയെന്ന് അധികൃതര് പറഞ്ഞു. താരങ്ങള് എത്തുന്നതിനു മുമ്പായാണ് ഇവ പിടിച്ചെടുത്തത്. പിന്നീട് പിഴയായി രണ്ടു ലക്ഷം രൂപ ഈടാക്കിയ ശേഷം മൂന്ന് വാഹനങ്ങളും വിട്ടുകൊടുത്തു.
 | 
നികുതി വെട്ടിപ്പ്; ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് കാരവനുകള്‍ പിടിച്ചെടുത്തു

കൊച്ചി: സിനിമാ ഷൂട്ടിംഗിനിടെ താരങ്ങളുടെ വിശ്രമത്തിനായി കൊണ്ടുവന്ന കാരവനുകള്‍ പിടിച്ചെടുത്തു. കളമശേരിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് മോട്ടോര്‍ വാഹന എന്‍ഫോഴ്‌സ്‌മെന്റ് മൂന്ന് കാരവനുകള്‍ പിടിച്ചെടുത്തത്. നികുതി വെട്ടിച്ചതിനാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. താരങ്ങള്‍ എത്തുന്നതിനു മുമ്പായാണ് ഇവ പിടിച്ചെടുത്തത്. പിന്നീട് പിഴയായി രണ്ടു ലക്ഷം രൂപ ഈടാക്കിയ ശേഷം മൂന്ന് വാഹനങ്ങളും വിട്ടുകൊടുത്തു.

19 സീറ്റുള്ള വാഹനത്തിന്റെ രൂപം മാറ്റിയതിനുാണ് ഒരു വാഹനം പിടിച്ചെടുത്തത്. രണ്ടു വര്‍ഷമായി ഈ വിധത്തില്‍ തട്ടിപ്പു നടത്തിയതിന് ഒന്നര ലക്ഷം രൂപ പിഴയീടാക്കി. മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തശേഷം വാടകയ്ക്ക് നല്‍കിയതിനാണ് മറ്റു രണ്ടു വാഹനങ്ങള്‍ക്കു നേരെ നടപടിയെടുത്തത്. ഇവയ്ക്ക് 50,000 രൂപ വീതവും പിഴയീടാക്കിയിട്ടുണ്ട്. കാരവനുകള്‍ വാടകയ്ക്ക് കൊടുക്കരുതെന്നാണ് മോട്ടോര്‍ വാഹനച്ചട്ടത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഇത്തരത്തിലുള്ള നിയമലംഘനത്തിന് കൊച്ചിയില്‍ ഇതുവരെ ഏഴ് കാരവനുകള്‍ പിടികൂടിയിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എല്‍ദോ വര്‍ഗീസ്, ജോസഫ് ചെറിയാന്‍, സ്മിത ജോസ്, അസി. ഇന്‍സ്പെക്ടര്‍മാരായ കെ.എസ്. നിബി, പി.ജെ. അനീഷ്, എസ്. സതീഷ് എന്നിവരുടെ സ്വാഡാണ് വാഹനങ്ങള്‍ പിടികൂടിയത്.