കൊച്ചി കൊക്കെയ്ൻ കേസ്; പ്രതികരണവുമായി റിമ

കൊക്കെയ്ൻ കേസിൽ മംഗളം നൽകിയ വാർത്തയിൽ പ്രതിഷേധിച്ച് നടി റിമ കല്ലിങ്കൽ രംഗത്ത്. ആഷിഖ് അബുവിന്റെ പോസ്റ്റ് ഷെയർ ചെയ്താണ് റിമ തന്റെ അഭിപ്രായം വെട്ടി തുറന്ന് പറഞ്ഞിരിക്കുന്നത്. ജേർണലിസം ബിരുദം നേടിയ തനിക്ക് മാധ്യമ പ്രവർത്തനത്തോട് നല്ല ബഹുമാനമാണ് ഉള്ളതെന്ന് റിമ പറയുന്നു. മാധ്യമ പ്രവർത്തകരുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളത്. മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്നും ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ സ്ഥാനം പ്രധാനപ്പെട്ടത് തന്നെയാണെന്നും റിമ പറയുന്നു. ആഷിഖ് അബു, റിമ കല്ലിങ്കൽ, ഫഹദ് ഫാസിൽ എന്നിവർക്കെതിരെ നൽകിയ വാർത്തയിലാണ് റിമ പ്രതിഷേധം അറിയിച്ചത്.
 | 

കൊച്ചി കൊക്കെയ്ൻ കേസ്; പ്രതികരണവുമായി റിമ
കൊച്ചി: കൊക്കെയ്ൻ കേസിൽ മംഗളം നൽകിയ വാർത്തയിൽ പ്രതിഷേധിച്ച് നടി റിമ കല്ലിങ്കൽ രംഗത്ത്. ആഷിഖ് അബുവിന്റെ പോസ്റ്റ് ഷെയർ ചെയ്താണ് റിമ തന്റെ അഭിപ്രായം വെട്ടി തുറന്ന് പറഞ്ഞിരിക്കുന്നത്. ജേർണലിസം ബിരുദം നേടിയ തനിക്ക് മാധ്യമ പ്രവർത്തനത്തോട് നല്ല ബഹുമാനമാണ് ഉള്ളതെന്ന് റിമ പറയുന്നു. മാധ്യമ പ്രവർത്തകരുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളത്. മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്നും ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ സ്ഥാനം പ്രധാനപ്പെട്ടത് തന്നെയാണെന്നും റിമ പറയുന്നു. ആഷിഖ് അബു, റിമ കല്ലിങ്കൽ, ഫഹദ് ഫാസിൽ എന്നിവർക്കെതിരെ നൽകിയ വാർത്തയിലാണ് റിമ പ്രതിഷേധം അറിയിച്ചത്.

സത്യസന്ധരും കഠിനാധ്വാനവും ചെയ്യുന്ന നൂറ് കണക്കിനുള്ള നല്ല മാധ്യമപ്രവർത്തകർക്ക് അപമാനവും നാണക്കേടും ഉണ്ടാക്കിയ ആ വ്യക്തിയെ ‘കൂട്ടിക്കൊടുപ്പുകാരൻ’ എന്ന് താൻ വിളിക്കും എന്നാണ് റിമ എഴുതിയിരിക്കുന്നത്. നാലാം കിട പ്രസിദ്ധീകരണങ്ങളുടെ സ്ഥാനമേ ഈ മാധ്യമത്തിനുള്ളു എന്നും റിമ കുറിച്ചു.

വാർത്തയ്‌ക്കെതിരേ ആദ്യം രംഗത്ത് വന്നത് ആഷിഖ് അബു ആയിരുന്നു. വാർത്ത പ്രസിദ്ധീകരിച്ച മംഗളം ദിനപത്രത്തിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ആഷിഖ് പറഞ്ഞിരുന്നു. തനിക്കൊപ്പം നടൻ ഫഹദ് ഫാസിൽ, റിമാ കല്ലിങ്കൽ എന്നിവരും കേസ് നൽകും. ‘തനിനിറം ജയചന്ദ്രൻ എന്ന മഹാനായ പത്രക്കാരൻ ‘മംഗളം’ ദിനപത്രത്തിൽ ചെയ്ത വേശ്യാവൃത്തി നന്നായി. പണ്ട് ഇതേ കക്ഷി വ്യാജ വാർത്ത എഴുതിപിടിപ്പിച്ച് ജീവിതം തകർത്ത, ഇന്ന് കേരളീയർ പശ്ചാത്താപത്തോടെ ഓർക്കുന്ന ഒരു പേരുണ്ട്, ഐ.എസ്.ആർ.ഒ ശാസ്ത്രഞൻ നമ്പി നാരായണൻ. ‘ കേസിൽ നഷ്ട്ടപരിഹാര തുക കിട്ടുന്നത് എത്രയായാലും, അത് എന്ന് കിട്ടിയാലും അത് നമ്പി നാരായണന് നൽകുമെന്നും ആഷിഖ് അബു പറഞ്ഞു. ആഷിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു.