ജീത്തുവിന്റെ അടുത്ത ചിത്രത്തിൽ ദീലിപ് നായകൻ

ദൃശ്യമെന്ന മെഗാഹിറ്റിനു ശേഷം ജീത്തു ജോസഫിന്റെ അടുത്ത ചിത്രം ഒരുങ്ങുന്നു. ജനപ്രിയ താരം ദിലീപിനെ നായകനാകിയാണ് ജീത്തുവിന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. രാജേഷ് വർമ്മയുടെ തിരക്കഥയിൽ ഒരു ഫാമിലി എന്റർടെയ്നർ ചിത്രമാകുമിത്. 2012 ൽ പുറത്തിറങ്ങിയ മൈ ബോസ് എന്ന ജീത്തു ചിത്രം ആ വർഷത്തെ ഹിറ്റുകളിൽ ഒന്നായിരുന്നു.
 | 

ജീത്തുവിന്റെ അടുത്ത ചിത്രത്തിൽ ദീലിപ് നായകൻ

കൊച്ചി: ദൃശ്യമെന്ന മെഗാഹിറ്റിനു ശേഷം ജീത്തു ജോസഫിന്റെ അടുത്ത ചിത്രം ഒരുങ്ങുന്നു. ജനപ്രിയ താരം ദീലിപിനെ നായകനാകിയാണ് ജീത്തുവിന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. രാജേഷ് വർമ്മയുടെ തിരക്കഥയിൽ ഒരു ഫാമിലി എന്റർടെയ്‌നർ ചിത്രമാകുമിത്. 2012 ൽ പുറത്തിറങ്ങിയ മൈ ബോസ് എന്ന ജീത്തു ചിത്രം ആ വർഷത്തെ ഹിറ്റുകളിൽ ഒന്നായിരുന്നു. ദീലിപും മമ്ത മോഹൻദാസും പ്രധാന വേഷങ്ങളിൽ അഭിനയിച്ച സിനിമ പ്രേക്ഷകർ ഇരും കൈയും നീട്ടിയാണ് സ്വീകരിച്ചത്. മൈ ബോസിന്റെ വൻ വിജയത്തിന് ശേഷം ജീത്തു-ദിലീപ് കൂട്ടുക്കെട്ടിൽ പിറക്കുന്ന മറ്റൊരു മെഗാഹിറ്റിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ദൃശ്യത്തിന്റെ തമിഴ് റിമേക്കിന്റെ തിരക്കിലാണ് ജീത്തു ജോസഫ്. പാപനാശം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കമൽ ഹാസനാണ് നായകവേഷത്തിലെത്തുന്നത്.