മോഹന്‍ലാലിനെ നായകനാക്കി പ്രഖ്യാപിച്ച ‘കൂടത്തായി കൂട്ടക്കൊല’ ചിത്രം വിവാദത്തില്‍

നേരത്തെ കൂടത്തായി സംഭവം ആദ്യമായി സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത് ഡിനിയാണ്. ചിത്രത്തില് ജോളിയെ അവതരിപ്പിക്കുന്നത് ഡിനിയാണെന്നാണ് പോസ്റ്ററില് പറഞ്ഞിരുന്നു.
 | 
മോഹന്‍ലാലിനെ നായകനാക്കി പ്രഖ്യാപിച്ച ‘കൂടത്തായി കൂട്ടക്കൊല’ ചിത്രം വിവാദത്തില്‍

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പ്രഖ്യാപിച്ച കൂടത്തായി കൂട്ടക്കൊല കൂറ്റാന്വേഷണ ചിത്രം വിവാദത്തില്‍. ആന്റണി പെരുമ്പാവൂര്‍ ചിത്രം പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ മറ്റൊരു സംഘം കൂടാത്തായി സംഭവം ഇതിവൃത്തമാക്കി സിനിമ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പോസ്റ്ററും പുറത്തുവിട്ടതാണ്. പിന്നാലെയാണ് മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു ചിത്രം സമാന ഇതിവൃത്തത്തില്‍ പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ പ്രതികരണവുമായി നടി ഡിനി ഡാനിയേല്‍ രംഗത്തു വന്നു.

നേരത്തെ കൂടത്തായി സംഭവം ആദ്യമായി സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത് ഡിനിയാണ്. ചിത്രത്തില്‍ ജോളിയെ അവതരിപ്പിക്കുന്നത് ഡിനിയാണെന്നാണ് പോസ്റ്ററില്‍ പറഞ്ഞിരുന്നു. കൂടത്തായ് സിനിമയുടെ ജോലികള്‍ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു . ഇന്ന് രാവിലെ മലയാള മനോരമയില്‍ വന്ന വാര്‍ത്ത കണ്ട് ഞെട്ടി. ഇനിയിപ്പോള്‍ എന്ത്. എന്നായിരുന്നു ഡിനിയുടെ പ്രതികരണം. റോണക്‌സ് ഫിലിപ്പ് ആണ് ഡിനി നായികയാകുന്ന സിനിമ സംവിധാനം ചെയ്യാനിരുന്നത്.

https://www.facebook.com/dini.daniel.9/posts/10219801416453047