സിനിമയെടുക്കുമ്പോൾ പ്രാദേശിക വികാരങ്ങളെ മാനിക്കണം; ചെന്നൈ എക്പ്ര്‌സിന്റെ സംവിധായകനോട് അൽഫോൺസ് പുത്രൻ

സിനിമയെടുക്കുമ്പോൾ പ്രാദേശിക വികാരങ്ങളെ മാനിക്കണമെന്ന് ചെന്നൈ എക്പ്ര്സിന്റെ സംവിധായകൻ രോഹിത് ഷെട്ടിയോട് അൽഫോൺസ് പുത്രൻ. തന്റെ ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയാണ് പുത്രൻ ഇക്കാര്യം പറഞ്ഞത്.
 | 
സിനിമയെടുക്കുമ്പോൾ പ്രാദേശിക വികാരങ്ങളെ മാനിക്കണം; ചെന്നൈ എക്പ്ര്‌സിന്റെ സംവിധായകനോട് അൽഫോൺസ് പുത്രൻ


കൊച്ചി:
സിനിമയെടുക്കുമ്പോൾ പ്രാദേശിക വികാരങ്ങളെ മാനിക്കണമെന്ന് ചെന്നൈ എക്പ്ര്‌സിന്റെ സംവിധായകൻ രോഹിത് ഷെട്ടിയോട് അൽഫോൺസ് പുത്രൻ. തന്റെ ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയാണ് പുത്രൻ ഇക്കാര്യം പറഞ്ഞത്.

സിനിമയെടുക്കുമ്പോൾ പ്രാദേശിക വികാരങ്ങളെ മാനിക്കണം; ചെന്നൈ എക്പ്ര്‌സിന്റെ സംവിധായകനോട് അൽഫോൺസ് പുത്രൻഅറിയാതെ പോലും പ്രാദേശിക വികാരങ്ങളെ വ്രണപ്പെടുത്തരുത് എന്ന ഉപദേശവും പുത്രൻ നൽകുന്നുണ്ട്. എന്റെ സിനിമ പ്രേമം കാണു. ഓരോ ഭാഷയ്ക്കും വേണ്ട മാന്യത നിലനിർത്താൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും അൽഫോൺസ് പുത്രൻ പറഞ്ഞു. നൂറു കോടി ചിത്രങ്ങൾ മിസ് ചെയ്യുന്നുണ്ടെന്നും ഉടനെ ഒരെണ്ണം നിർമ്മിക്കണമെന്നും അൽഫോൺസ് പുത്രൻ രോഹിത് ഷെട്ടിയോട് പറയുന്നു.

ചെന്നൈ എക്‌സ്പ്രസ്, സിംഗം, സിംഗം റിട്ടേൺസ് തുടങ്ങിയ 100 കോടി ക്ലബ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് രോഹിത് ഷെട്ടി. ചെന്നൈ എക്‌സ്പ്രസ് തമിഴ് ജനതയെ അപമാനിക്കുകയാണ് എന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു.